ലോകത്ത് എല്ലാ കോണിലും ലക്ഷകണക്കിന് ആരാധകരുള്ള ഫുട്ബോള്‍ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകമെമ്പാടുമുള്ള ഒട്ടേറെ യുവാക്കള്‍ക്ക് പ്രചോദനമായ താരത്തിനോടുള്ള ആദരസൂചകമായി ഗോവന്‍ സര്‍ക്കാര്‍ താരത്തിന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന ഗോവന്‍ ജനതയ്ക്ക് ഇക്കാര്യം അത്രയ്ക്കങ്ങോട്ട് പിടിക്കാത്ത മട്ടാണ്.
ഗോവയിലെ കാലംഗുട്ടേ നഗരത്തിലാണ് ക്രിസ്റ്റിയാനോയുടെ പ്രതിമ വെക്കാനിരുന്നത്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രാദേശിക ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
Footballer Cristiano Ronaldo’s statue installed in Panaji, Goa. To inspire youth &take football to next level in the state, country, we came up with this statue. We want our children to become like this legendary footballer, who is a global legend:Goa Minister Michael Lobo(28.12) pic.twitter.com/KthPHc7ox0
യുവാക്കള്‍ക്ക് പ്രചോദനമാകാനാണെങ്കില്‍ ഗോവയില്‍ തന്നെ നിരവധി താരങ്ങളുണ്ടെന്നും, ഒരു പൊര്‍ച്ചുഗീസ് കളിക്കാരന്റെ പ്രതിമ വെക്കുന്നതെന്തിനാണെന്നുമാണ് അവര്‍ ചോദിക്കുന്നത്.
പ്രദേശത്തെ യുവാക്കളെ പ്രചോദിപ്പിക്കാനും ഫുട്ബോള്‍ താരത്തിന്റെ വഴിയേ സഞ്ചരിപ്പിക്കാനും വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചത് എന്നാണ് ഗോവന്‍ സര്‍ക്കാരിന്റെ വാദം.
എന്നാല്‍, പോര്‍ച്ചുഗീസിന്റെ കോളനിവാഴ്ചയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികള്‍ താരത്തിന്റെ പ്രതിമ വെക്കാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
1961 വരെ ഗോവ പോര്‍ച്ചുഗീസുകാരുടെ കോളനിയായിരുന്നു.
യുവാക്കള്‍ക്ക് പ്രചോദനമാവാന്‍ ഒരു ഫുട്ബോള്‍ താരത്തിന്റെ പ്രതിമയാണ് വേണ്ടതെങ്കില്‍ നാട്ടുകാരായ ഫുട്ബോള്‍ കളിക്കാരുടെ പ്രതിമ പോരേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. പ്രതിമ പ്രാകാശിപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ കറുത്ത കൊടിയുമായി പ്രതിഷേധക്കാര്‍ ഗോവയിലെ പ്രധാന നഗരമായ പനാജിയിലെതത്തിയിരുന്നു.