| Thursday, 5th November 2020, 1:10 pm

ബി.ജെ.പിയുടെ വക്താവല്ല അര്‍ണബ്, മറിച്ച് അര്‍ണബിന്റെ വക്താവാണ് ബി.ജെ.പി; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി കാര്‍ട്ടൂണുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആത്മഹത്യ പ്രേരണ കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അര്‍ണബിനെതിരെ നടന്നിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുകയാണെന്നും പറഞ്ഞ് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ബോളിവുഡ് താരം കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം അര്‍ണബിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം കാര്‍ട്ടൂണിസ്റ്റുകള്‍. ട്വിറ്ററില്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുകയാണ് ഈ കാര്‍ട്ടൂണുകളില്‍ പലതും.

ബി.ജെ.പിയുടെ മുഖ്യവക്താവാണ് അര്‍ണബ് എന്ന് വിചാരിച്ചിരുന്നവര്‍ക്ക് തെറ്റി. അര്‍ണബിന്റെ പ്രധാന വക്താക്കളാണ് ബി.ജെ.പി- എന്നായിരുന്നു ഒരു ട്വീറ്റ്.

അതേസമയം ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ അര്‍ണബിന് വേണ്ടി തൊണ്ടപൊട്ടി വാദിക്കുന്ന കേന്ദ്രമന്ത്രിമാര്‍ ഇന്ത്യയിലുടനീളമുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ നിരവധി മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവുമില്ലാതെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരാളുപോലും രംഗത്തെത്തിയില്ലെന്ന വിമര്‍ശനവുയരുന്ന പശ്ചാത്തലത്തിലാണ് ഈ കാര്‍ട്ടൂണുകള്‍ ട്രെന്‍ഡിംഗാവുന്നത്.

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസഹകരിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Protest By Cartoonist Arnab goswami’s arrest

Latest Stories

We use cookies to give you the best possible experience. Learn more