കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വധശിക്ഷക്ക് വിധിച്ച ഈജിപ്തിന്റെ നടപടിക്കെതിരെ പ്രതിഷേധം. വിധി രാഷ്ട്രീയ പ്രേരിതവും ദുഷ്ഫലം ഉളവാക്കുമെന്നുമാണ്് അമേരിക്ക പ്രതികരിച്ചത്.
വിധിയിലൂടെ നീതിയെയും അടിസ്ഥാനവകാശങ്ങളെയും ഈജിപ്ത് കൂട്ടക്കശാപ്പ് ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഈജിപ്ത് പുരാതന കാലത്തേക്ക് പിന്തിരിഞ്ഞിരിക്കുകയാണെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.
മുര്‍സിക്കെതിരായ വധശിക്ഷയെ എതിര്‍ക്കുന്നുവെന്നും കൂട്ട വിചാരണ നടത്തി ആളുകളെ ശിക്ഷിക്കുന്നത് ഈജിപ്തിന്റെ സ്ഥിരതയെ ബാധിക്കുമെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം ഈജിപ്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് ജര്‍മനിയും പ്രതികരിച്ചു.
കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ജയില്‍ഭേദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി മുര്‍സിയെ വധശിക്ഷക്ക് വിധിച്ച നടപടി കഴിഞ്ഞ ദിവസമാണ് ഈജിപ്ത് ശരിവെച്ചത്. ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തിയാണ് അനുമതി നല്‍കിയത്.
മുര്‍സിയെ കൂടാതെ ഇസ്‌ലാമിക പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവി, ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) നേതാവ് മുഹമ്മദ് ബദീഅ് ഉള്‍പ്പടെ നൂറോളം പേര്‍ക്കും വധശിക്ഷ ശരിവെച്ചിരുന്നു.