'വസുന്ധര രാജെ ഗോ ബാക്ക്'; സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍, അമ്പരന്ന് നേതൃത്വം
national news
'വസുന്ധര രാജെ ഗോ ബാക്ക്'; സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍, അമ്പരന്ന് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th August 2018, 10:55 pm

കോട്ട: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. വസുന്ധരയുടെ സ്വന്തം മണ്ഡലത്തില്‍ തന്നെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയത്.

ജാല്‍വാര്‍ മണ്ഡലത്തില്‍ പ്രമോദ് ശര്‍മ്മയെന്ന ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. “വസുന്ധര, ഗോ ബാക്ക്- വസുന്ധര ക്വിറ്റ് ജല്‍വാര്‍ എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രി മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും ഇത്തരമൊരു ജനപ്രതിനിധിയെ തങ്ങള്‍ക്കാവശ്യമില്ലെന്നും പറഞ്ഞായിരുന്നു പ്രകടനം.

ALSO READ: ‘അമിത് ഷായ്ക്ക് മുന്നില്‍ മുട്ടിലിഴഞ്ഞ് ദേശീയമാധ്യമങ്ങള്‍’; അമിത് ഷായ്ക്കും മകനുമെതിരായ കാരവന്‍ റിപ്പോര്‍ട്ട് വാര്‍ത്തയാക്കാതെ മുക്കി

500 ലധികം ബൈക്കുകളിലായി ആയിരത്തോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

“ഞങ്ങള്‍ വസുന്ധരയെ ബഹിഷ്‌കരിക്കുന്ന ജാല്‍വാര്‍ പ്രസ്ഥാനം രൂപീകരിക്കുകയാണ്. 30 വര്‍ഷമായി അവര്‍ ഈ മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ല.”- പ്രമോദ് ശര്‍മ്മ പറഞ്ഞു.

ALSO READ: ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍; ഒരു ഷട്ടര്‍ കൂടി തുറന്നു

ജാല്‍വാര്‍ മണ്ഡലത്തില്‍ നിന്ന് വസുന്ധര രാജെ അഞ്ച് തവണയാണ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ എം.എല്‍.എയായും തെരഞ്ഞെടുത്തു. എന്നാല്‍ മണ്ഡലത്തിലെ സാധാരണക്കാരന് ഗുണകരമാകുന്ന ഒരു കാര്യവും വസുന്ധര രാജെ ചെയ്തിട്ടില്ലെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 180 സീറ്റിലും ബി.ജെ.പി ജയിക്കുമെന്നായിരുന്നു വസുന്ധരയുടെ പ്രതികരണം. അതേസമയം പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.

WATCH THIS VIDEO: