ഭരണഘടന സംരക്ഷിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന കോളിന്‍ ഗോണ്‍സാല്‍വിസിന്റെ പരാമര്‍ശത്തിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ് വര്‍ക്കിന്റെ സ്ഥാപകനാണ് കോളിന്‍ ഗോണ്‍സാല്‍വിസ്. 2024 മാര്‍ച്ച് എട്ടിന് ദല്‍ഹിയില്‍ നടന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയിലാണ് അഭിഭാഷകന്‍ പരാമര്‍ശം നടത്തിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
മണിപ്പൂരിലെ ക്രമസമാധാനം തിരിച്ചു വരുന്ന സാഹചര്യത്തിലാണ് കോളിന്‍ ഗോണ്‍സാല്‍വസിന്റെ പരാമര്‍ശം. ഇത് നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമല്ല എന്ന് അഭിഭാഷകര്‍ പറയുന്നു.
അഭിഭാഷകരുടെ പ്രൊഫഷണല്‍ എത്തിക്സിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രവര്‍ത്തിച്ചുവെന്ന് സംഘടനയുടെ പ്രസിഡന്റ് പറഞ്ഞു. കോടതിയലക്ഷ്യത്തിന് കേസെടുക്കാനും എഫ്.ഐ.ആര്‍ സ്വീകരിക്കാനുമുള്ള നടപടിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Content Highlight: Protest against senior advocate for making defamatory remarks against manipur High Court