തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. പീതാംബരക്കുറുപ്പിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തി. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പീതാംബരക്കുറുപ്പിന് പകരം മണ്ഡലത്തിനകത്തുള്ള സ്ഥാനാര്‍ത്ഥിയെ വേണമെന്നാണ് നേതാക്കളുടെ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തൊട്ടു മുന്‍പാണ് പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പീതാംബരക്കുറുപ്പിനെ നിര്‍ത്തിയാല്‍ ജയിക്കില്ലെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. ഇതുന്നയിച്ച് നേതാക്കള്‍ക്ക് കത്തയക്കുകയും ഉമ്മന്‍ചാണ്ടിയെയും കെ. സുധാകരനെയും അറിയിക്കുകയും ചെയ്തിരുന്നു.
നിലവില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വി.കെ പ്രശാന്ത് മത്സരിക്കുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് വി. കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്. കനത്ത പോരാട്ടം നടക്കാനിടയുള്ള വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന് ഒരു സാധ്യതയുമില്ലെന്നാണ് നേതാക്കളുടെ ആരോപണം.
ഇന്നലെ മുതലാണ് വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന്റെ പേര് ഉയര്‍ന്നു വന്നത്. പീതാംബരക്കുറുപ്പിനോടുള്ള കെ. മുരളീധരന്റെ താത്പര്യവും സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യക്തമാണ്