ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയിലാണ് പ്രതിഷേധം നടക്കുന്നത്. സ്വേച്ഛാധിപതി മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ധാക്കയിലെ ദേശീയ പരേഡ് മൈതാനത്ത് ബംഗ്ലാദേശ് ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മോദി.
ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടം തന്റെ ജീവിതയാത്രയിലെ പ്രധാനപ്പെട്ട നിമിഷമാണെന്ന് മോദി ധാക്കയില്‍ പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും തനിക്ക് അവസരം ലഭിച്ചെന്നും മോദി പറഞ്ഞു.
” ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം എന്റെ യാത്രയിലെ ഒരു സുപ്രധാന നിമിഷമായിരുന്നു … ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇന്ത്യയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു … എന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ഞാന്‍ അന്ന്. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും എനിക്ക് അവസരം ലഭിച്ചു, ”അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിന്റെ സൈനികര്‍ ചെയ്ത ത്യാഗവും ബംഗ്ലാദേശിലെ സൈനികര്‍ക്കൊപ്പം നിന്ന ഇന്ത്യക്കാരെയും അവരുടെ ധൈര്യവും മറക്കില്ലെന്നും മോദി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക