|

വലിയതുറയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ പ്രതിഷേധം; കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം നേരിടുന്നവരെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ പ്രതിഷേധം. കടലാക്രമണത്തിനെതിരെ താല്‍ക്കാലിക പരിഹാരമല്ല ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്.

മന്ത്രിയെത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ച് തടയുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ തന്നെ വേണ്ട നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.