മനുഷ്യസംഗമ വേദയില്‍ എം.എ ബേബിക്കെതിരെ പ്രതിഷേധം
Daily News
മനുഷ്യസംഗമ വേദയില്‍ എം.എ ബേബിക്കെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th December 2015, 5:44 pm

എറണാകുളം: രാജ്യത്ത് വളര്‍ന്നുവരുന്ന ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ എറണാകുളത്ത് നടക്കുന്ന മനുഷ്യസംഗമവേദിയില്‍ സി.പി.ഐ.എം നേതാവ് എം.എ ബേബിക്കെതിരെ പ്രതിഷേധം. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളന പരിപാടിയിക്കെടെയായിരുന്നു സംഭവം. ടി.പി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിക്കൊണ്ടാണ് സദസ്സിലുണ്ടായിരുന്ന പത്തോളം പേര്‍ വേദിയുടെ മുന്നില്‍ പ്രതിഷേധിച്ചത്.

എന്നാല്‍ മുദ്രാവാക്യങ്ങളൊന്നും മുഴക്കാതെ നിശബ്ദമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിനിടെ ഇവരെ പിടിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും  പിന്നീട് പ്രതിഷേധക്കാര്‍ സ്വയം സദസ്സിന്റെ പിന്‍നിരയിലേക്ക് പോവുകയായിരുന്നു.

ഫാസിസത്തിനെതിരെ പൊതുമണ്ഡലത്തില്‍ പ്രതിരോധത്തിന് ഇറങ്ങുമ്പോള്‍ മനുഷ്യാവകാശം പോലുള്ള കാര്യങ്ങളില്‍ സി.പി.ഐ.എം അടക്കമുള്ള ഇടതുപക്ഷം ആത്മവിമര്‍ശനത്തിന് തയ്യാറാകേണ്ടതുണ്ടെന്ന് എം.എ ബേബി പറഞ്ഞു. സച്ചിതാനന്ദന്‍, എം.എ ബേബി, ലീന മണിമേഖല, ആനന്ദ്, സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയ നിരവധി പ്രമുര്‍ പങ്കെടുത്ത പരിപാടി പ്രശസ്ത ശാസ്ത്രജ്ഞന്‍ പി.എം ഭാര്‍ഗവയാണ് ഉദ്ഘാടനം ചെയ്തത്