പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്റിനെതിരെ ഇന്ന് മുതല്‍ വീണ്ടും സമരം; നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്താന്‍ സമര സമിതി
Kerala News
പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്റിനെതിരെ ഇന്ന് മുതല്‍ വീണ്ടും സമരം; നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്താന്‍ സമര സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 8:59 am

കൊച്ചി: പുതുവൈപ്പിനില്‍ ഐ.ഓ.സി എല്‍.പി.ജി പ്ലാന്റിനെതിരെ സമരസമിതി ഇന്ന് മുതല്‍ വീണ്ടും സമരമാരംഭിക്കും. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം ആരംഭിക്കുന്നത്. പ്ലാന്റിന്റെ നിര്‍മ്മാണം പുനരാംരഭിച്ചതിനെ തുടര്‍ന്നാണ് സമരം പുനരാരംഭിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സമരം നടത്തുന്നത്. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്താനാണ് സമരസമിതി തീരുമാനം.

പ്ലാന്റിന്റെ നിര്‍മ്മാണം പുനരാംഭിച്ചെന്ന് ഐ.ഓ.സി അധികൃതര്‍ വ്യക്തമാക്കി. ഐ.ഒ.സി പ്ലാന്റിനെതിരെ പുതുവൈപ്പിനിലെ ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്ക ന്യായമാണെന്ന് നേരത്തെ വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെന്നൈ ഹരിത ട്രൈബ്യൂണലാണ് ഇതി സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ