| Thursday, 6th May 2021, 3:28 pm

മുസ്‌ലിം മതവിശ്വാസികളെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കുന്ന വിദ്വേഷ പ്രചാരകര്‍ക്കെതിരേ പ്രതിഷേധം; റമദാനിലെ അവസാന വെള്ളിയാഴ്ച്ച നോമ്പെടുക്കുമെന്ന് കഠ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം മത വിശ്വാസികള്‍ക്കെതിരായ വിദ്വേഷ പ്രചാരകര്‍ക്കെതിരെ നോമ്പ് എടുത്ത് പ്രതിഷേധം അറിയിക്കാന്‍ ആഹ്വാനം ചെയ്ത് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍കണ്ഡേയ കഠ്ജു.

മുസ്‌ലിം വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി നോമ്പെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച്ചയാണ് താന്‍ നോമ്പെടുക്കുന്നതെന്ന് കഠ്ജു പ്രഖ്യാപിച്ചു.

മുസ്‌ലികളെ മതഭ്രാന്തരും തീവ്രവാദികളും ദേശവിരുദ്ധരായും ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും കഠ്ജു ഫേസ്ബുക്കിലൂടെ പറഞ്ഞു.

ലോകത്തെ എല്ലാ അമുസ്‌ലിം സുഹൃത്തുക്കളും ഇതിന്റെ ഭാഗമാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പുലര്‍ച്ചെ 4.15 മുതല്‍ വൈകീട്ട് 7 വരെ ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും കഠ്ജു പറഞ്ഞു.

മതപരമായ അടിസ്ഥാനത്തില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള താക്കീത് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Protest against hate propaganda that makes Muslims extremist ; Katju says he will fast on the last Friday of Ramadan

We use cookies to give you the best possible experience. Learn more