കോഴിക്കോട്: ശബരിമലയില്‍ നടക്കുന്നത് യുവതിപ്രവേശനത്തിനെതിരായ പ്രതിഷേധമല്ലെന്ന് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി. ശബരിമലയെ തകര്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കത്തിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഇപ്പോള്‍ നടക്കുന്ന പ്രശ്‌നം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നുള്ളതല്ല. അത് അങ്ങനെയെല്ലാരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഗൂഢ സങ്കല്‍പ്പത്തെ അല്ലെങ്കില്‍ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ കഴിയില്ല.”
എന്തുകൊണ്ടാണ് ശബരിമലയുടെ കാര്യത്തില്‍ സാവകാശമില്ലാതെ നാളെ തന്നെ ഇത് നടപ്പാക്കണം എന്നതിന്റെ ആവശ്യം.
ALSO READ: ശബരിമലയിലെ പ്രതിഷേധം; ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍
തന്ത്രിമാര്‍, രാജകുടുംബം, ഹിന്ദു ആചാര്യന്‍മാര്‍ അതേപോലെ ഭക്തജനസമൂഹം ഇവരൊക്കെ കണ്ട് സമരസപ്പെട്ട രീതിയിലാണ് ഇത് നടപ്പാക്കേണ്ടത്.
നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും ശബരിമല പ്രതിഷേധം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്ന് പറഞ്ഞിരുന്നു.
“സ്ത്രീകള്‍ വരുന്നതിനെ സംബന്ധിച്ചല്ല ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണ് ഞങ്ങളുടെ സമരം. കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ അവരുടെ വീട്ടില്‍ പോകുന്നത് അതിനുവേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകള് വരുന്നോ പോകുന്നോന്ന് നോക്കാന്‍ വേണ്ടിയല്ല.” എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
ALSO READ: ഇനി മത്സരിക്കാനില്ല; 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സമരവുമായി രംഗത്തുവന്നത്. വിധി വരുന്നതിനു മുമ്പ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം വിധി വന്നതിനു പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റി പ്രതിഷേധ രംഗത്തിറങ്ങിയത്.
WATCH THIS VIDEO: