നേപ്പാളില്‍ ചൈനയ്‌ക്കെതിരെ പ്രതിഷേധം
World
നേപ്പാളില്‍ ചൈനയ്‌ക്കെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th June 2020, 2:23 pm

 

കാഠ്മണ്ഡു: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലെ ചൈനീസ് എംബസിയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍.

സമാധാനം പ്രോത്സാഹിപ്പിക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടാണ് നേപ്പാളിലെ ഹ്യൂമണ്‍ റൈറ്റ് പീസ് സൊസൈറ്റി പ്രവര്‍ത്തകര്‍ കാഠ്മണ്ഡുവിലെ ചൈനീസ് എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയത്.

‘വാര്‍ ഈസ് ക്രൈം’ എന്നെഴുതിയ ബാനര്‍ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനത്തെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് ബാനറില്‍ കുറിച്ചത്.

അതേസമയം ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലി ഇന്ന് അംഗീകരിച്ചിരുന്നു. 55 വോട്ടുകളാണ് ഭൂപടത്തിന്റെ ബില്ലിനകൂലമായി വോട്ട് ചെയ്തത്. ദേശീയ അംസബ്ലിയില്‍ ഒരാള്‍ പോലും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തില്ല.

ഭൂപടത്തിന്റെ ബില്‍ നേരത്തെ നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ