| Tuesday, 7th January 2020, 3:36 pm

ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ വഴി വരേണ്ടതില്ല; വീട്ടുപടിക്കല്‍ നോ എന്‍ട്രി ബോര്‍ഡ് വച്ച് ഗൃഹസന്ദര്‍ശന പരിപാടിക്കെതിരെ വ്യത്യസ്ത പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടികൊണ്ടുള്ള ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടിക്കെതിരെ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധം.

ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തെയും എന്‍. ആര്‍.സിയേയും ശക്തമായി എതിര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഗൃഹസന്ദര്‍ശന പരിപാടിയുമായി ബി.ജെ.പി നേതാക്കളാരും ഈ വഴിവരണ്ട എന്ന് വീട്ടു പടിക്കല്‍ എഴുതിവെച്ചാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നത്. ഇതിനോടകം തന്നെ പ്രതിഷേധക്കാര്‍ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലപ്പുറം ജില്ലയിലെ തിരുനാവായ പഞ്ചായത്തിലും ഇത്തരത്തില്‍ വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ബോര്‍ഡുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വിശദീകരണവുമായി വീട്ടില്‍ വരുന്നവരെ അതിഥികളായി പരിഗണിക്കേണ്ടതില്ലെന്ന് എം.എല്‍.എ ടിവി ഇബ്രാഹിം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യമാണ് ഇന്ത്യയുടെ ശ്വാസം, മതേതരത്വമാണ് ഇന്ത്യയുടെ ഹൃദയം അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സ്വീകരിച്ചിരുത്തേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ നേടികൊണ്ട് അമിത് ഷാ നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ പ്രതിഷേധിച്ചു കൊണ്ട് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. നാണക്കേട് എന്ന ബാനര്‍ എഴുതികൊണ്ട് വീട് വിട്ടിറങ്ങിയാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലജ്പത് നഗറിലെ വാടക വീടൊഴിഞ്ഞുകൊണ്ട് മലയാളിയായ സൂര്യ, ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിത എന്നിവരായിരുന്നു പ്രതിഷേധിച്ചത്. സ്വന്തം തട്ടകം എന്ന് കരുതിയിരുന്ന സ്ഥലത്ത പെണ്‍കുട്ടികള്‍ അമിത്ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയത് ബി.ജെ.പിയെ പ്രകോപിപ്പിച്ചിരുന്നു. ലജ്പത് നഗറിലെ വീടുകള്‍ സന്ദര്‍ശിക്കാന്‍ അമിത്ഷാ എത്തുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങുകയായിരുന്നു.

We use cookies to give you the best possible experience. Learn more