തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവായി നല്‍കിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. കേസിന് തെളിവായി പൊലീസ് നല്‍കിയ രണ്ട് സി.ഡികള്‍ നല്‍കണമെന്നാണ് ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ സാധിക്കില്ലെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചത്.
രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ പ്രതിക്ക് നേരിട്ട് നല്‍കാനുള്ള നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ തെളിവ് നല്‍കുന്നതിനെ എതിര്‍ത്തത്.
അതേസമയം ദൃശ്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കോടതി ഈ മാസം 30ന് തീരുമാനമെടുക്കും. കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനയ്ക്കായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്.
കേസില്‍ നേരത്തെ മൂന്ന് തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ശ്രീറാം കുറ്റപത്രം വായിച്ച് കേട്ടിരുന്നു. പിന്നീട് ശ്രീറാമിന് കോടതി ജാമ്യം നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prosecution informed the court that they CCTV footages cannot give him