ചെന്നൈ: നടന്‍ വിജയ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. കള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു.
ബി.ജെ.പി, പി.എം.കെ(പട്ടാളി മക്കള്‍ കക്ഷി) തുടങ്ങിയ പാര്‍ട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ മധുരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ് മക്കള്‍ ഇയക്കം ചുമതലക്കാര്‍ എന്ന അവകാശപ്പെട്ട ചിലരുടെ പേരിലായിരുന്നു ഈ പ്രചരണം നടന്നിരിന്നത്. ഇതിന് പിന്നാലെയാണ് വിജയ് മക്കള്‍ ഇയക്കം വിഷയത്തില്‍ പ്രതികരിക്കുന്നത്.
ഇത്തരം പോസ്റ്ററുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രചരണങ്ങള്‍ നടത്തുന്ന ആരും ആരാധന സംഘടനയിലെ അംഗങ്ങള്‍ പോലുമല്ലെന്ന് ബുസി ആനന്ദ് അറിയിച്ചു.
അതേമസയം, വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും തന്റെ ആരാധക സംഘടനായ മക്കള്‍ ഇയക്കം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Propaganda that Vijay is forging an alliance with BJP, The fan organization took legal action