ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് നാലും എറണാകുളത്തും പാലക്കാടും രണ്ടു വീതവും കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
ആദ്യം വയനാട് സൈബര്‍ ക്രൈം പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളണമെന്ന തരത്തിലാണ് ഇവര്‍ പോസ്റ്റ് പങ്കുവെച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 എന്നീ വകുപ്പുകളും ദുരന്തനിവാരണ നിയമത്തിലെ 51ാം വകുപ്പുമനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlight: Propaganda against Chief Minister’s Relief Fund; Police registered 14 FIR