|

കെ.എസ്.ആര്‍.ടി.സിക്ക് 'മിന്നലടിച്ചു'; വേറെ ലെവല്‍ പ്രമോഷനുമായി മിന്നല്‍ മുരളി ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ വേറിട്ടൊരു പ്രമോഷനിലൂടെ വീണ്ടും വാര്‍ത്തയിലിടം നേടുകയാണ് ടീം മിന്നല്‍ മുരളി. കെ.എസ്.ആര്‍.ടി.സി ബസ് മിന്നല്‍ മുരളിയുടെ ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ പോസ്റ്ററും മറ്റുമൊക്കെയാണ് ഡബിള്‍ ഡക്കര്‍ ബസിന്റെ പുറംഭാഗത്ത് പതിപ്പിച്ചിരിക്കുന്നത്. ബസിന് പിറകില്‍ മിന്നല്‍ മുരളി എന്ന് ഇംഗ്ലീഷിലും, മ എന്ന അക്ഷരം വലുതായി മലയാളത്തിലും എഴുതിയിരിക്കുന്നതും കാണാം.

നേരത്തെ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം മികച്ച തിയേറ്റര്‍ അനുഭവമാണെന്നും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമായിരുന്നെന്നുന്നും  മിക്ക പ്രേക്ഷകരും പ്രതികരിച്ചു.

മിന്നല്‍ മുരളിയുടെ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ വെച്ചായിരുന്നു നന്നത്. ജിയോ മാമി (ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ്) മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്.

ഈ വരുന്ന ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് സിനിമ റിലീസ് ചെയ്യുന്നത്.

സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സമീര്‍ താഹിറാണ്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്‌മാന്‍, സുഷില്‍ ശ്യാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Promotion of Minnal Murali through KSRTC

Video Stories