Advertisement
Entertainment
'അഴകൊത്ത രാജ പുറപ്പെട്ട് വാടാ' കിങ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 27, 06:49 am
Sunday, 27th August 2023, 12:19 pm

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസായി. ഡാബ്‌സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ മണവാളന്‍ തഗിനും സുലൈഖാ മന്‍സിലിലെ ഓളം അപ്പിനും ശേഷം വീണ്ടും ഡാബ്‌സിയുടെ റാപ്പ് നമ്പറാണ് ഈ ഗാനം. ഗാനത്തിന്റെ രചന മുഹ്സിന്‍ പെരാരിയാണ്. ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നാ റെഡി എന്ന ഗാനത്തില്‍ റാപ് പോര്‍ഷന്‍ ആലപിച്ച അസല്‍ കോളര്‍ എന്ന റാപ്പറും പ്രൊമോ സോങ്ങില്‍ പാടിയിട്ടുണ്ട്. കിങ് ഓഫ് കൊത്തയുടെ മൂന്നു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടിയില്‍ പരം രൂപയാണ്.

അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി. എഫ് എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ്. ബി. കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlights: Promo song of king of kotha released