| Wednesday, 19th July 2023, 7:27 pm

തിരക്ക് കാരണം അയൺമാന്റെ തല വെട്ടിയൊട്ടിച്ചതാ; ട്രോളുകൾ ഏറ്റുവാങ്ങി പ്രോജക്ട്-കെ ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ട്രോളന്മാർ. പ്രഭാസ് ഒറ്റക്കാലിൽ മുട്ടുകുത്തി മുന്നോട്ട് നോക്കി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.
പ്രഭാസിന്റെ പോസും, രൂപവും മറ്റ് പല ചിത്രങ്ങളിലെ കഥാപാത്രങ്ങളോടും അവരുടെ പോസുകളോടും ഉപമിച്ചിരിക്കുകയാണ് ട്രോളന്മാർ. പ്രഭാസിന്റെ പോസിന് അയൺമാന്റെ പോസുമായി സാമ്യമുണ്ടെന്ന് പറയുകയാണ് ആരാധകർ. പോസ്റ്ററിന് താഴെ കമന്റായി അയൺമാന്റെ ചിത്രവും പ്രേക്ഷകർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം, ‘തിരക്ക് കാരണം അയൺമാന്റെ തല പെട്ടെന്ന് വെട്ടിയൊട്ടിച്ചതാ’ എന്ന ക്യാപ്ഷനും കൂടി ചേർത്തിട്ടുണ്ട്.

എന്നാൽ മറ്റ് ചിലർ പുലി മുരുകനുമായി പ്രഭാസിന്റെ പോസിനെ ഉപമിച്ചിട്ടുണ്ട്. ‘പുലിമുരുകൻ ഈ സീൻ ഒക്കെ പണ്ടേ വിട്ടതാണെന്നാണ്’ ട്രോളന്മാർ ചിത്രത്തോടൊപ്പം ചേർത്തിരിക്കുന്ന ക്യാപ്‌ഷൻ.

‘തലയും ഉടലും തമ്മിൽ മാച്ച് ആകുന്നില്ലെന്നും, ‘ഫാൻ മേഡ്’ പോസ്റ്റർ ആണെന്നാണ്‌ കരുതിയതെന്നും കമന്റുകൾ വരുന്നുണ്ട്.

പ്രഭാസിനെ നായകനാക്കി അശ്വിൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് പ്രോജക്ട് കെ. വൈജയന്തി മൂവീസിന്റെ ബാനറിൽ സി.അശ്വനി ദത്ത് ആണ് ചിത്രം നിർമിക്കുന്നത്.

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിജോർഡി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സായ് മാധവ് ബുറയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. 2024 ജനുവരി 12ന് സിനിമ തീയേറ്ററുകളിലെത്തും.

Content Highlights: Project-K movie first look poster troll

Latest Stories

We use cookies to give you the best possible experience. Learn more