'പ്രോജക്ട് കെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment
'പ്രോജക്ട് കെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th July 2023, 5:25 pm

പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. നാഗ് അശ്വിൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിൽ സി.അശ്വനി ദത്ത് ആണ് നിർമിക്കുന്നത്.

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും പ്രോജക്ട് കെ. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദീപികയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിജോർഡി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സായ് മാധവ് ബുറയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി.ആർ.ഒ – ശബരി

Contet Highlights: Project K movie first look poster release