കൊച്ചി: മലയാളത്തിലെ സിനിമാ സംഘടനകള്‍ക്ക് ബദലായി പുതിയ സംഘടന സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ പേരില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സര്‍ക്കുലറില്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുതെന്ന് മനോരമ ന്യൂസ് റിപ്പോട്ട് ചെയ്തു.
ചലച്ചിത്രമേഖലയിലെ പുരോഗമന കാഴ്ച്ചപാടുള്ള പ്രവര്‍ത്തകരുടെ കൂട്ടായമയാകും ഇത്. പ്രൊഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നായിരിക്കും സംഘടനയുടെ പേര്. രാജീവ് രവി, ആഷിഖ് അബു, റീമ കല്ലിങ്കല്‍ , ബിനീഷ് ചന്ദ്ര എന്നിവരും സംഘടനയില്‍ അംഗങ്ങളാകും.
നിലവിലുള്ള സംഘടനകള്‍ക്ക് ബദലായാണ് പുതിയ സംഘടന വരുന്നതെന്നാണ് സംവിധായകന്‍ ആഷിഖ് അബു മനോരമ ന്യൂസിനോട് പറഞ്ഞത്. ‘ഇത് കുറച്ച് കാലങ്ങളായി ഞങ്ങള്‍ക്ക് ഇടയിലുള്ള ചര്‍ച്ചയിലൂടെ ഉണ്ടായ ആശയമാണ്. പ്രൊഗ്രസീവ് ആയിട്ടുള്ള ചിന്തകള്‍ ഷെയര്‍ ചെയ്യുന്ന ഫിലിം മേക്കേഴ്‌സിന്റെ ഒരു പ്ലാറ്റ്‌ഫോമായിരുക്കും അത്.
കുറച്ച് കാലങ്ങളായി എല്ലാവരും കൂടി അതിന്റെ ലീഗല്‍ വശങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന്റെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ആയിട്ടില്ല.
ഇനിയങ്ങോട്ടുള്ള മലയാള സിനിമയുടെ യാത്രയില്‍ സാംസ്‌കാരികവും ക്രിയാത്മകവുമായ ഇടപെടല്‍ നടത്താന്‍ സാധിക്കുമോ എന്നാണ് ഈ സംഘടന കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഒരു സംഘടന മാത്രമല്ലല്ലോ ഒരു സ്ഥലത്ത് ഉണ്ടാവേണ്ടത്, രണ്ടും മൂന്നും സംഘടനകള്‍ ഒക്കെ ഉണ്ടാവുമല്ലോ,’ ആഷിഖ് അബു മനോരമ ന്യൂസിനോട് പറഞ്ഞു.
Content Highlight: progressive film makers association, new organization forming in Malayalam film industry