പാട്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാതെ പുരോഗമനസഖ്യം. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയും ചന്ദ്രശേഖര്‍ ആസാദിന്റേ ആസാദ് സമാജ് പാര്‍ട്ടിയും എസ്.ഡി.പി.ഐയും ബഹുജന്‍ മുക്തി പാര്‍ട്ടിയും മുസ്‌ലിം ആരക്ഷണ്‍ മോര്‍ച്ചയുമാണ് പുരോഗമനസഖ്യത്തിലുണ്ടായിരുന്നത്.
എന്നാല്‍ സംസ്ഥാനത്തൊരിടത്തും സഖ്യത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഒരുസമയത്തും ലീഡിലേക്ക് പോലും സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് എത്താനായില്ല.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരിക്കുന്നത് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മാണ്. അഞ്ച് സീറ്റുകളില്‍ വിജയിച്ച ഉവൈസിയുടെ പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
സീമാഞ്ചല്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം ലീഡ് ജയിച്ചത്. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എ.ഐ.എം.ഐ.എമ്മിലേക്ക് കൂടുതല്‍ എത്തിയത്.