ന്യൂദല്‍ഹി: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയ ഒരു രോഗം പോലെയാണ് ഇംഗ്ലീഷ് എന്ന് ഉപരാഷ്ട്രപതി വെങ്കയ നായിഡു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഹിന്ദി ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി പഠിച്ചില്ലെങ്കില്‍ പുരോഗതിയുണ്ടാവില്ലെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക വിദ്യഭ്യാസം സ്വന്തം മാതൃഭാഷയിലായിരിക്കണമെന്നും എന്നാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഹിന്ദി കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തില്‍ താനും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഹിന്ദി കൂടാതെ പുരോഗതി കൈവരിക്കാനാകില്ലെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞു. ഡല്‍ഹിയിലെത്തിയപ്പോള്‍ തന്റെ മുറി ഹിന്ദി ഇവിടെ സ്വീകരിക്കപ്പെട്ടു എന്നും വെങ്കയ്യ നായിഡു പറഞ്ഞു.
“ചൈനീസ് പ്രസിഡന്റ് ഇവിടെ വന്നപ്പോള്‍ അദ്ദേഹം തന്റെ മാതൃഭാഷയിലാണ് സംസാരിച്ചത്. ഇറാനിയന്‍ പ്രസിഡന്റു, ഇവിടെ ഇംഗ്ലീഷ് പഠനത്തില്‍ പിഎച്ച്ഡി ഉണ്ടായിരുന്നു. തങ്ങളുടെ മാതൃഭാഷ ഒരിക്കലും മറക്കാന്‍ പാടില്ല, അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മാതൃഭാഷയെ കൂടാതെ ഒരു ഇന്ത്യന്‍ ഭാഷ എല്ലാവരും പഠിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു ഭാഷ പഠിക്കാന്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഒരു വടക്കേ ഇന്ത്യന്‍ ഭാഷ പഠിക്കണമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചടങ്ങില്‍ സംസാരിച്ചിരുന്നു.