| Sunday, 3rd March 2019, 4:55 pm

ഇന്ത്യാ-പാക് സംഘര്‍ഷം; ബി.ജെ.പിയെ വിമര്‍ശിച്ച പ്രൊഫസറെ മുട്ടിലിരുത്തി മാപ്പ് പറയിച്ച് എ.ബി.വി.പി- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രൊഫസര്‍ സന്ദീപ് വതറിനെ മുട്ടിലിരുത്തി മാപ്പ് പറയിച്ച് എ.ബി.വി.പി. സംഘര്‍ഷാവസ്ഥ വഷളാക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ നേതൃത്വം ശ്രമിച്ചെന്നും എന്നാല്‍ പാകിസ്ഥാന്‍ പക്വതയോടെ പെരുമാറിയെന്നും പ്രഫസര്‍ അഭിപ്രായപ്പെട്ടു എന്നും ആരോപിച്ച് എ.ബി.വി.പി ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ഡോക്ടര്‍ പി.ജി. ഹാലകട്ടി കോളേജ് ഓഫ് എന്‍ഞ്ചിനിയറിങ്ങ് ആന്റ് ടെക്‌നോജിയിലെ അധ്യാപകനാണ് സന്ദീപ്. ഇദ്ദേഹത്തെ കോളേജില്‍ നിന്നും ഉടന്‍ പുറത്താക്കണമെന്നും എ.ബി.വി.പിയും ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് ബീച്ചില്‍ ബോംബ് വെക്കുമെന്നും ഹിന്ദു പെണ്‍കുട്ടികളെ ലൈംഗികമായി ആക്രമിക്കുമെന്നും ഭീഷണി; യുവാവ് അറസ്റ്റില്‍ (വീഡിയോ)

സന്ദീപിന്റെ സസ്‌പെന്‍ഷനെ സംബന്ധിക്കുന്ന ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് പ്രിന്‍സിപ്പള്‍ വി.പി ഗുഗ്ഗി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ പാക് സംഘര്‍ഷത്തെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കൈകാര്യ ചെയ്യുന്ന രീതിയെ ചോദ്യം ചെയ്തു കൊണ്ട് രണ്ടു ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്ന് എ.ബി.വി.പി ആരോപിക്കുന്നു. ഇതിലെല്ലാത്തിലും ആരാണ് ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിങ്ങളാണ് ഭക്തന്മാരെ. സംഘര്‍ഷം രൂക്ഷമായാല്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്നത് നിങ്ങള്‍ കാരണമാണ്. ബി.ജെ.പി.. അല്‍പം പോലും നാണമില്ല. ഒരു പോസ്റ്റില്‍ അ്‌ദ്ദേഹം പറഞ്ഞു.

ഇത് ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കുന്നതും, ശത്രു രാജ്യത്തെ പ്രകീര്‍ത്തിക്കുന്നതുമാണെന്നായിരുന്നു ബി.ജെ.പി വക്താവ് വിവേക് റെഡ്ഡിയുടെ അഭിപ്രായം. സംഭവം വിവാദമായ ശേഷം സന്ദീപ് തന്റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

We use cookies to give you the best possible experience. Learn more