| Wednesday, 19th March 2014, 5:13 pm

മതനിന്ദ ആരോപിച്ച് കൈവെട്ടിമാറ്റപ്പെട്ട അധ്യാപകന്‍ ജോസഫിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് വലത് കൈപ്പത്തി വെട്ടി മാറ്റിപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ മലയാളം അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ ഭാര്യ സലോമിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനകത്ത് തൂങ്ങി മരിച്ച നിലയിയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സലോമിയയെ നിര്‍മല ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരക്കുകയായിരുന്നു.

സലോമിയുടെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റിന് വിധേയമാക്കുകയാണ്. പ്രൊഫ. ജോസും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ച്  ജോസഫിന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍  ചേര്‍ന്ന് വെട്ടിമാറ്റുകയായിരുന്നു. മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പ്രൊഫസര്‍ ജോസഫിനെ പിന്നീട് കോളജ് മാനേജ്‌മെന്റ് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു.

ചോദ്യപേപ്പര്‍  മതസ്പര്‍ധയുണ്ടാക്കും വിധമല്ല എന്ന കണ്ടെത്തലിനെത്തുടര്‍ന്നും പോലീസ് നല്‍കിയ തെളിവുകള്‍ വ്യക്തമല്ല എന്നതിനാലും തൊടുപുഴ ചീഫ് ചുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more