ദിലീപിന്റെ പുതിയ ചിത്രമായ പ്രൊഫസര്‍ ഡിങ്കനെതിരെ അടുത്തിടെയായി നടന്ന പ്രതിഷേധത്തെ കാര്യമാക്കില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃരത്തായ റാഫി.
ഡിങ്കനെന്ന പേരിനെതിരായി പ്രതിഷേധം നടക്കുമ്പോള്‍ താന്‍ ഗള്‍ഫിലായിരുന്നെന്നും ഫേസ്ബുക്കില്‍നിന്നും വാട്‌സപ്പില്‍ നിന്നുമാണ് പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞതെന്നും റാഫി പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഡിങ്കന്റെ പേരില്‍ ഒരു സ്പൂഫ് മതമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ശരിക്കും ഡിങ്കമതമുണ്ടോയെന്ന് തന്നെ പലരും വിളിച്ച് ചോദിച്ചെന്നും റാഫി പറഞ്ഞു.
എന്തായാലും പ്രതിഷേധക്കാരെ ഭയന്ന് ചിത്രത്തിന്റെ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ബാലമാസികയിലെ ഡിങ്കന്‍ എന്ന കഥാപാത്രവുമായി പ്രഫസര്‍ ഡിങ്കന് സാമ്യമില്ല.
പ്രഫസര്‍ ഡിങ്കന് ഒരു മജീഷ്യനാണ് ദീപാംങ്കുരനെന്നാണ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്. സ്റ്റൈലിന് വേണ്ടി ഡിങ്കന്‍ എന്ന് സ്വയം പേര് മാറ്റുന്നതാണ്.
ത്രിഡിയില്‍ ചിത്രീകരിക്കുന്ന ആദ്യ മാജിക്ക് സിനിമ കൂടിയാണ് പ്രൊഫസര്‍ ഡിങ്കനെന്നും റാഫി പറയുന്നു. നവാഗത സംവിധായകനായ രാമചന്ദ്രബാബുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.