തൃശൂര്‍: പ്രമുഖ മാര്‍ക്‌സിറ്റ് ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും പത്രപ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. വി അരവിന്ദാക്ഷന്‍ (85) അന്തരിച്ചു. ശനിയാഴ്ച രാത്രി 9.30ന് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കൊടുങ്ങല്ലൂരില്‍ മാനാരിപ്പറമ്പില്‍ നാരായണമേനോന്റെയും വെള്ളാപ്പിള്ളില്‍ കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായി 1930 ഒക്ടോബര്‍ 17നാണ് അരവിന്ദാക്ഷന്‍ ജനിച്ചത്. കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12ന് ലാലൂര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.
കൊടുങ്ങല്ലൂരില്‍ മാനാരിപ്പറമ്പില്‍ നാരായണമേനോന്റെയും വെള്ളാപ്പിള്ളില്‍ കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായി 1930 ഒക്ടോബര്‍ 17ന് ജനിച്ചു.
1958 മുതല്‍ 65 വരെ നവജീവന്‍ ദിനപത്രത്തിന്റെ സഹപത്രാധിപരായിരുന്നു. 66-67ല്‍ സെന്റ് തോമസ് കോളജിലും 67 മുതല്‍ 86 വരെ കേരളവര്‍മ്മ കോളജിലും ഇംഗ്ലീഷ് അധ്യാപകനായി.
1997ല്‍ സര്‍വവിജ്ഞാനകോശം ഡയറക്ടറായി. “ദൃശ്യകല” മാസികയുടെ എഡിറ്ററുമായി. 2002ല്‍ സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി. അബുദാബി ശക്തി തായാട്ട് അവാര്‍ഡും ലഭിച്ചു.
ഭാര്യ: ഇന്ദിര. മക്കള്‍: മീര, നന്ദിനി, രഘുരാജ്. മരുമക്കള്‍: ഗോപിനാഥ്, പരമേശ്വരന്‍, വിജയലക്ഷ്മി.