Advertisement
Kerala News
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നെന്ന് ആഘോഷിച്ച് കൊണ്ടു വന്ന ടി.കെ ഉമ്മര്‍ ബി.ജെ.പി വിട്ടു; പാര്‍ട്ടി വിട്ടത് ആഴ്ച്ചകള്‍ക്കകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 05, 02:29 am
Saturday, 5th October 2019, 7:59 am

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളുകളും ബി.ജെ.പിയിലേക്ക് വരുന്നു എന്ന് വലിയ പ്രചരണം നടത്തിയാണ് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫ. ടികെ. ഉമ്മറെ കേരള നേതൃത്വം പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ബി.ജെ.പി നേതൃത്വത്തിന് തിരിച്ചടിയേകി പ്രൊഫ. ഉമ്മര്‍ ബി.ജെ.പി അംഗത്വത്തില്‍ നിന്ന് രാജിവെച്ചു.

ആഗസ്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലാണ് ഉമ്മര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രൊഫ. ഉമ്മര്‍ അടക്കമുള്ളവരെ സ്വീകരിക്കാന്‍ പ്രത്യേക സമ്മേളനം നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചതായി പ്രൊഫ. ഉമ്മര്‍ അറിയിച്ചു. പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖമായി അവതരിപ്പിച്ച് കോണ്‍ഗ്രസില്‍ നിന്നെത്തിയ അബ്ദുള്ളക്കുട്ടിയെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന് പ്രചരണമുണ്ടായെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പോലും പരിഗണിച്ചിരുന്നില്ല. ഇത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രൊഫ. ഉമ്മറും പാര്‍ട്ടി വിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ