കലാപാഹ്വാന സന്ദേശം; ഗോഡ്‌സെയെ പരാമർശിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക വീണ്ടും വിവാദത്തിൽ
Kerala News
കലാപാഹ്വാന സന്ദേശം; ഗോഡ്‌സെയെ പരാമർശിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക വീണ്ടും വിവാദത്തിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 8:10 am

കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ പരാമർശിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക പ്രൊഫ. ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ. ഇവർ വിദ്യാർത്ഥികൾ, അധ്യാപകർ, രജിസ്ട്രാർ തുടങ്ങിയവർക്ക് അയച്ച ഇമെയിൽ സന്ദേശമാണ് വിവാദത്തിനു കാരണം.

സ്വ​ന്തം അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള സ്ത്രീ​യെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ തെറി വിളിക്കുന്നത് നോക്കി നിന്ന എൻ.ഐ.ടി യിലെ വിദ്യാർത്ഥികളുടെ കൈയ്യും കാലും വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണം എന്ന സന്ദേശം ഫോർവേഡ് ചെയ്തുള്ള ഇമെയിലിനെതിരെയാണ് പരാതി. അജിൻ എന്ന പൂർവ വിദ്യാർത്ഥിയുടേതാണ് സന്ദേശം.

ഷൈ​ജ ആ​ണ്ട​വ​ന്റെ ക്ലാ​സു​ക​ളെ പു​ക​ഴ്ത്തു​ന്ന പൂ​ർ​വ വിദ്യാർത്ഥി​യു​ടെ സ​ന്ദേ​ശ​ത്തി​ൽ അ​വ​ർ ക്ലാ​സി​ൽ രാ​ഷ്ട്രീ​യം സം​സാ​രി​ക്കാ​റി​ല്ലെ​ന്നും സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ അ​വ​രു​ടെ വീക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പറയുന്നു. തനിക്ക് പിന്തുണ അർപ്പിച്ചുള്ള സന്ദേശത്തിന് പൂ​ർ​വ വിദ്യാർത്ഥിക്കു​ള്ള പ്ര​ഫ​സ​റു​ടെ മ​റു​പ​ടി​യും ഇ-​മെ​യി​ലി​ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ത​ന്റെ ജോ​ലി പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും രാ​ഷ്ട്രീ​യ വേ​ർ​തിരിവി​ല്ലാ​തെ​യും നി​ർ​വ​ഹി​ക്കു​മെ​ന്ന് തു​ട​ങ്ങു​ന്ന മ​റു​പ​ടി​യി​ൽ, അധ്യാപകരെ അനാദരിക്കുകയും ഭീഷണിപ്പെടുത്തുകയും രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്ത സം​സ്ഥാ​ന​ത്താ​ണ് നാം ജീവിക്കുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്.

സംഘ പരിവാർ ആശയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന അധ്യാപകർക്കും സ്ഥാപന മേധാവികൾക്കുമെതിരെ പ്രതികരിക്കുന്ന എൻ.ഐ.ടി വിദ്യാർത്ഥികളെ ആക്രമിക്കാൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണ് സ​ന്ദേ​ശ​മെ​ന്ന ആ​രോ​പ​ണം ഉയർന്നിട്ടുണ്ട്. വ്യാപകമായ പ്രതിഷേധമാണ് അധ്യാപികക്കെതിരെ ഉയരുന്നത്.

Content Highlight: Prof. Shaija Andawan is in controversy again