മാരുതി പ്ലാന്റിലെ ഉത്പ്പാദന സ്തംഭനം: കരാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2012, 4:16 pm
ന്യൂദല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയുടെ മനേസര്‍ പ്ലാന്റിലെ ഉത്പാദനസ്തംഭനം കരാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാവുന്നു.[]
ഉത്പാദനത്തിനാവശ്യമായ ഘടകഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ചെറുകിടക്കാരെ കുറയ്ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത് സ്ഥാപനത്തിലെ കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍.
വാഹനവിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ പ്രതിസന്ധിയിലായ ചെറുകിട കമ്പനികള്‍ക്ക് മനേസറിലെ ഉത്പാദന സ്തംഭനം വലിയ തിരിച്ചടിയാണ്.
വാഹനവിപണിയില്‍ ഉത്പാദനം ഉയരുന്ന അവസരത്തിലാണ് ഘടകഭാഗങ്ങളുടെ വിതരണവും ഊര്‍ജ്ജിതപ്പെടുന്നത്. ഈ അവസരത്തില്‍ കരാര്‍ ജീവനക്കാര്‍ക്ക് ജോലിയും ലഭിക്കും. എന്നാല്‍ ഉത്പാദനം കുറയുന്നതിനനുസരിച്ച് ഇത് നേരെ വിപരീതമാവുകയും ചെയ്യും.