രജനീകാന്തിനെതിരെ പ്രതിഷേധം നടത്തുന്നതിനും അദ്ദേഹത്തെ അപമാനിക്കുന്നതിനുമെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനിയില്‍ അംഗമായിട്ടില്ലാത്ത വെങ്കിടേഷിനെ എന്തിനാണ് സംഘടന സംരക്ഷിക്കുന്നതെന്നായിരുന്നുവിതരണക്കാരുടെ ചോദ്യം.
വിതരണക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവരുടെ പ്രതികരണം. തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും ബന്ധപ്പെട്ട് നില്‍ക്കുകയാണെന്നും അതുകൊണ്ട് തന്നെ “ലിംഗാ”യുടെ പരാജയത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപെല്‍ അനവാര്യമാണെന്നും അവര്‍ പ്രസ്താവനയില്‍ പററയന്നു.
രജനീകാന്തിന്റെ ജന്മദിനമായിരുന്ന ഡിസംബര്‍ 12 ന് ആയിരുന്നു “ലിംഗാ” റിലീസ് ചെയ്തിരുന്നത്. എട്ട് കോടി രൂപയ്ക്കാണ് ത്രിച്ചിയിലും തഞ്ചാവൂരിലും ചിത്രം റിലീസ് ചെയ്യുന്നതിനുള്ള കരാര്‍ സ്വന്തമാക്കിയതെന്നും എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിനാല്‍ വലിയ നഷ്ടം സംഭവിച്ചെന്നുമാണ് മറീന പിച്ചേര്‍സിന്റെ മാനേജിങ് ഡയറക്ടറായ ആര്‍. ശിങ്കാരവാദിവേലന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
മറ്റ് സ്ഥലങ്ങളിലെ വിതരണക്കാര്‍ക്കും ഇതുപോലെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കേസില്‍ പങ്കാളികളാകാനാണ് അവരുടെയും തീരുമാനം.