കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസിന് നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക്. റോഷൻ ആൻഡ്രൂസുമായി ചേർന്ന് അസോസിയേഷനുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. നിർമാതാവ് ആൽവിൻ ജോൺ ആന്റണി നൽകിയ പരാതിയിന്മേലാണ് സംഘടന നടപടിയെടുത്തത്.
Also Read ദളിതരുടെ വോട്ടുകള്‍ വെറുതെ കിട്ടുമെന്ന് ബി.ജെ.പി കരുതരുത്; കേന്ദ്ര മന്ത്രി രാംദാസ് അത്താവല
കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിൽ കയറി തന്നെ ആക്രമിച്ചു എന്നാണ് ആൽവിൻ ജോൺ ആന്റണി തന്റെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് റോഷൻ ആൻഡ്രൂസിനെതിരെ കേസെടുത്തിരുന്നു. റോഷൻ ആൻഡ്രൂസിന്റെ സുഹൃത്ത് നവാസിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം റോഷന് ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്വിന് ജോൺ ആന്റണിക്കും സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനെയും അക്രമിച്ചുവെന്ന പരാതിയിലാണ് കേസ്.
തനിക്ക് റോഷന് ആന്‍ഡ്രൂസില്‍ നിന്നും ഭീഷണിയുണ്ടെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ആല്‍വില്‍ ജോണ്‍ ആന്റണി
പറഞ്ഞിരുന്നു.