മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി ചിത്രത്തിൻ്റെ നിര്‍മാതാക്കളിൽ ഒരാളായ സലിം റഹ്‌മാന്‍. സിനിമയുമായി സഹകരിക്കുന്ന നടന്‍മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിരുന്നുവെന്നും എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയോ മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ ഇല്ലായെന്നും പറയുകയാണ് സലിം റഹ്‌മാന്‍.
‘വിദേശരാജ്യങ്ങളിലെ ഷെഡ്യൂളുകളും ദല്‍ഹി ഷെഡ്യൂളുകളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണവും സാമ്പത്തിക പ്രതിസന്ധി കാരണവും ചിത്രം ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.
സിനിമയുമായി സഹകരിക്കുന്ന ചില നടന്‍മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയോ, കോ-നിര്‍മാതാക്കള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ, പ്രതിസന്ധികളോ സിനിമയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
സിനിമ വളരെ മനോഹരവും ലളിതവുമായി അതിന്റെ പണിപ്പുരയിലാണ്. സിനിമയിലെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയിലുള്ള തുടരെയുള്ള ഷെഡ്യൂളുകള്‍ അഭിനേതാക്കളില്‍ പലര്‍ക്കും മനുഷ്യസഹജമായി സംഭവിക്കുന്ന, ഉണ്ടാക്കുന്ന ചില ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ഉണ്ടായിട്ടുണ്ട്.
അതിനെ പൊടിപ്പും തൊങ്ങലും വച്ച് പറയുന്നവര്‍ ചെയ്യുന്നത് പൊറുക്കാന്‍ പറ്റാത്ത ക്രൂരതയാണ്. സിനിമയെ ബാധിക്കുന്ന തരത്തിലുള്ള ശാരീരികപ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല.
മലയാള സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയ്‌ക്കെതിരെയുള്ള ഇത്തരം കാംപയ്‌നുകള്‍ ഇന്‍ഡസ്ട്രിക്ക് തന്നെ അപകടമാണ്.
ഇത്തരം നിരുത്തരവാദപരമായ വ്യാജവാര്‍ത്തകള്‍ പ്രേക്ഷകര്‍ അതിന്റെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ പ്രിയ മലയാളികളോട് അഭ്യര്‍ത്ഥിക്കുകയാണ്,’ സലീം റഹ്‌മാന്‍ പറയുന്നു.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മനുഷ് നന്ദനാണ് ചിത്രത്തിന് ഛായാഗ്രാഹണം ചെയ്തിരിക്കുന്നത്. ആൻ്റോ ജോസഫ് നിർമാണക്കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ് നിർമാണം നിർവ്വഹിക്കുന്നത്.
Content Highlight: Producer Talking About Rumors Against Mammootty- Mahesh Narayanan Film