ലോക്ഡൗണ്‍ തുടരവേ സിനിമ തിയ്യേറ്ററുകളില്‍ നിന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുമോ എന്ന ചര്‍ച്ച സജീവമായി നടക്കുന്നതിനിടെയാണ് രാജീവ് രവി നിവിന്‍ പോളിയെ മുഖ്യകഥാപാത്രമായി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ചിത്രം തിയ്യേറ്ററുകളില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു. സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചിത്രത്തിന്റെ 90% പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയും പൂര്‍ത്തിയായി. തിയ്യേറ്റര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഈ ചിത്രം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ചെറിയ ചിത്രങ്ങള്‍ക്കതാവാം. ഞങ്ങള്‍ക്ക് കഴിയില്ല. വൈകിയാലും തിയ്യേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കാന്‍ താന്‍ തയ്യാറാണ്. പുതിയ പോസ്റ്റര്‍ പറയുന്നത് അതാണെന്ന് സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു.
ജൂണിന് മുമ്പേ തന്നെ ചിത്രത്തിന്റെ മുഴുവന്‍ ജോലികളും തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് 19 അന്തരീക്ഷമൊന്ന് മെച്ചപ്പെട്ടാല്‍ ഓണസമയത്ത് റിലീസ് ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ അപ്പോള്‍ റിലീസ് ചെയ്യും. നേരത്തെ ഏപ്രില്‍ അവസാനത്തോടെ റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശമെന്നും സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു.
ഇതൊരു ഓഫ് ബീറ്റ് ചിത്രമല്ല. ഇതൊരു ഐ.വി ശശി-ടി. ദാമോദരന്‍ ശൈലിയിലുള്ള ചിത്രമാണ്. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ പോലെയാണ് നിവിന്റെ കഥാപാത്രം. അര്‍ജുന്‍ അശോകന്‍ അദ്ദേഹത്തിന്റെ സഹോദരനായി അഭിനയിക്കുന്നു. ജോജു ജോര്‍ജും പൂര്‍ണ്ണിമ ഇന്ദ്രജിത്തും മാതാപിതാക്കളായി അഭിനയിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍ യൂണിയന്‍ നേതാവായി അഭിനയിക്കുന്നു. ഇതൊരു കുടുംബ ചിത്രമാണെന്നും സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക