സാക്ഷാല്‍ ദൈവത്തെപോലും കുടുകുടെ ചിരിപ്പിയ്ക്കുന്ന കഥാപാത്രമായിരുന്നു ബോയിംഗ് ബോയിംഗിലെ ഒ.പി ഒളശ്ശ; പ്രിയദര്‍ശനെ കുറിച്ച് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള
കൊച്ചി: സംവിധായകന്‍ പ്രിയദര്‍ശന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും പ്രിയദര്‍ശനെ കുറിച്ചും പറയുകയാണ് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള.
പ്രിയദര്‍ശന്‍ സിനിമകളില്‍ തനിക്ക് പ്രിയപ്പെട്ട സിനിമകളെ കുറിച്ചും പ്രിയദര്‍ശന്‍ എന്ന സംവിധായകനെ കുറിച്ചും സന്തോഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതി.
പ്രിയദര്‍ശന്റെ ഏറെ പ്രശസ്തമായ ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിലെ ജഗതി അവതരിപ്പിച്ച ഒ.പി ഒളശ്ശ എന്ന കഥാപാത്രത്തിന്റെ ഡയലോഗിനൊപ്പമാണ് സന്തോഷ് കുറിപ്പ് എഴുതിയിരിക്കുന്നത്.
സിനിമയിലൂടെ ദൈവത്തെ ചിരിപ്പിയ്ക്കാന്‍ തനിയ്ക്ക് ഒരു പ്ലാനുമുണ്ടായിരുന്നില്ല എന്ന് അടുത്തകാലത്ത് ശ്രീ പ്രിയദര്‍ശന്‍ പറയുകയുണ്ടായെങ്കിലും സാക്ഷാല്‍ ദൈവം പോലും കുടുകുടെ ചിരിയ്ക്കുന്ന പാത്ര സൃഷ്ടിയായിരുന്നു ഒ.പി. ഒളശ്ശ എന്ന് സന്തോഷ് ടി. കുരുവിള പറഞ്ഞു.
തന്നെപ്പോലെ ഒരു സാധാരണ പ്രേക്ഷകനെ സിനിമ എന്ന വിസ്മയത്തിലേയ്ക്ക് വലിച്ചടുപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ‘ചിത്രം’ എന്ന സിനിമയായിരുന്നു. അക്കാലത്ത് കോട്ടയം ആശയില്‍ ആ സിനിമാ കണ്ടത് പത്തിലധികം തവണയാണ്.
ശ്രീ പ്രിയദര്‍ശന്‍ പറയുന്നതുപോലെ എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ട് ,ആ കുട്ടിയ്ക്ക് രസിയ്ക്കുന്ന രീതിയിലാണ് തന്റെ സിനിമകള്‍ ഒരുക്കാറുള്ളത് , ആബാലവൃദ്ധം ജനങ്ങളെ രസിപ്പിയ്ക്കുകയും പരിസരം മറന്ന് ചിരിപ്പിയ്ക്കുകയും ഒരു വേള കരയിപ്പിയ്ക്കുകയും ചെയ്യുന്ന മാസ്റ്റര്‍ ക്രാഫ്റ്റ് പ്രിയദര്‍ശന്‍ എന്ന സംവിധായകന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ് എന്നും സന്തോഷ് കുരുവിള പറഞ്ഞു.
തേന്‍മാവിന്‍ കൊമ്പത്ത് പോലുള്ള ഒരു സിനിമാ ക്രിയേറ്റ് ചെയ്യുന്ന ഫാന്റസി വേള്‍ഡ് ഒരു ജീനിയസിന്റേതാണ് . റിയല്‍ ലൈഫില്‍ നിന്നും വിച്ഛേദിച്ച് പ്രേക്ഷകരെ ഇങ്ങനെ അയഥാര്‍ത്ഥ ലോകത്ത് കുരുക്കിയിടുന്ന വിദ്യ അപാരം തന്നെയെന്ന് എല്ലാക്കാലവും പറയാന്‍ കഴിയും , ഇത്തരം ഫാന്റസികള്‍ സ്യഷ്ടിയ്ക്കുന്ന മനോഹരിതയാവാം ബോളിവുഡിലടക്കം മറ്റ് ഭാഷകളിലും അദ്ദേഹത്തെ തിളങ്ങാന്‍ സഹായിച്ചത് .
ബോളിവുഡിലെ വലിയ താരങ്ങളെ അനുസരണയുള്ള കുട്ടികളെപ്പോലെ തന്റെ സെറ്റുകളില്‍ തളച്ചിടാന്‍ കഴിയുകയും അവിടെ ഒരു റെക്കോര്‍ഡിടാനും കഴിഞ്ഞുവെങ്കില്‍ അത് ഒരു സംവിധായകന്റെ കണിശതയും കൃത്യതയുമാണ്.
നാല് ദശകത്തോടടുത്ത് സിനിമയില്‍ സജീവമായ് നില്‍ക്കുകയും സംവിധായക നായ് സെഞ്ച്വറിയുടെ വക്കില്‍ നില്‍ക്കുക യും ചെയ്യുന്നുവെങ്കില്‍ അദ്ദേഹം നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു എന്നതില്‍ സംശയമില്ല ,തന്റെ സഹയാത്രികരില്‍ പലരും വിസ്മൃതിയിലായ സമയത്താണ് ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ സങ്കേതിക മികവില്‍ തന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് അദ്ദേഹം അങ്ങേയറ്റം ആത്മ വിശ്വാസത്തോടെ പറഞ്ഞ് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറുപത്തി നാലാമത്തെ വയസ്സിലും ഇത്രമേല്‍ ഊര്‍ജ്ജ സ്വലനായ് ക്യാമറയ്ക്ക് പിന്നില്‍ ആക്ടീവായ് നില്‍ക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നുവെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്ര പുരുഷനാണ് ശ്രീ പ്രിയദര്‍ശന്‍.
2007 ല്‍ കാഞ്ചീവരവും 2021 ല്‍ മരയ്ക്കാറും ദേശീയ പുരസ്‌കാരം കൈവരിക്കുമ്പോളും തന്റെ സിനിമകള്‍ ഉദാത്തമായ ഒന്നല്ലായെന്നു പറയുന്നതിലെ ലാളിത്യം മാതൃകയാക്കപ്പെടേണ്ടതാണ് ,ഒരു കാര്യം ഉറപ്പ് അദ്ദേഹത്തിന്റെ സിനിമകള്‍ വരും തലമുറയ്ക്ക് റെഫറന്‍സ് ആവുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ഇനിയും ഭാഗ്യവശാല്‍ അവസരങ്ങള്‍ കൈവന്നാല്‍ ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും സന്തോഷ് ടി.കുരുവിള പറഞ്ഞു.
സീതയുടെ മാറ് പിളര്‍ന്ന് രക്തം കുടിച്ചു ദുര്യോധനന്‍ ,ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന് ,അമ്പലത്തിന്റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു
‘ ഇനിയും നീ ഇതു വഴി വരില്ലേ ആനകളേയും തെളിച്ച് …….’
സിനിമയിലൂടെ ദൈവത്തെ ചിരിപ്പിയ്ക്കാന്‍ തനിയ്ക്ക് ഒരു പ്ലാനുമുണ്ടായിരുന്നില്ല എന്ന് അടുത്തകാലത്ത് ശ്രീ പ്രിയദര്‍ശന്‍ പറയുകയുണ്ടായെങ്കിലും സാക്ഷാല്‍ ദൈവം പോലും കുടുകുടെ ചിരിയ്ക്കുന്ന പാത്ര സൃഷ്ടിയായിരുന്നു ഒ.പി ഒളശ്ശ. ബോയിംഗ് ബോയിംഗ് എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം.
ആ കാലഘട്ടത്തിലെ ജുബ്ബാധാരികളായ, പുക വണ്ടികളായ ഉത്തരാധുനിക സാഹിത്യകാരന്‍മാരുടെ പ്രതിനിധിയായിരുന്നു ഒ.പി ഒളശ്ശ. അങ്ങിനെ പ്രേക്ഷക മനസ്സുകളില്‍ ഇപ്പോഴും നിറഞ്ഞാടുന്ന എത്രയോ കഥാപാത്രങ്ങള്‍ ഇന്നും ചിരിപടര്‍ത്തുന്നു.
എന്നെപ്പോലെ ഒരു സാധാരണ പ്രേക്ഷകനെ സിനിമ എന്ന വിസ്മയത്തിലേയ്ക്ക് വലിച്ചടുപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ‘ചിത്രം’ എന്ന സിനിമയായിരുന്നു. അക്കാലത്ത് കോട്ടയം ആശയില്‍ ആ സിനിമാ കണ്ടത് പത്തിലധികം തവണയാണ്.
ശ്രീ പ്രിയദര്‍ശന്‍ പറയുന്നതുപോലെ എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ട് ,ആ കുട്ടിയ്ക്ക് രസിയ്ക്കുന്ന രീതിയിലാണ് തന്റെ സിനിമകള്‍ ഒരുക്കാറുള്ളത് , ആബാലവൃദ്ധം ജനങ്ങളെ രസിപ്പിയ്ക്കുകയും പരിസരം മറന്ന് ചിരിപ്പിയ്ക്കുകയും ഒരു വേള കരയിപ്പിയ്ക്കുകയും ചെയ്യുന്ന മാസ്റ്റര്‍ ക്രാഫ്റ്റ് പ്രിയദര്‍ശന്‍ എന്ന സംവിധായകന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ്.
തേന്‍മാവിന്‍ കൊമ്പത്ത് പോലുള്ള ഒരു സിനിമാ ക്രിയേറ്റ് ചെയ്യുന്ന ഫാന്റസി വേള്‍ഡ് ഒരു ജീനിയസിന്റേതാണ് . റിയല്‍ ലൈഫില്‍ നിന്നും വിച്ഛേദിച്ച് പ്രേക്ഷകരെ ഇങ്ങനെ അയഥാര്‍ത്ഥ ലോകത്ത് കുരുക്കിയിടുന്ന വിദ്യ അപാരം തന്നെയെന്ന് എല്ലാക്കാലവും പറയാന്‍ കഴിയും , ഇത്തരം ഫാന്റസികള്‍ സ്യഷ്ടിയ്ക്കുന്ന മനോഹരിതയാവാം ബോളിവുഡിലടക്കം മറ്റ് ഭാഷകളിലും അദ്ദേഹത്തെ തിളങ്ങാന്‍ സഹായിച്ചത്.
ബോളിവുഡിലെ വലിയ താരങ്ങളെ അനുസരണയുള്ള കുട്ടികളെപ്പോലെ തന്റെ സെറ്റുകളില്‍ തളച്ചിടാന്‍ കഴിയുകയും അവിടെ ഒരു റെക്കോര്‍ഡിടാനും കഴിഞ്ഞുവെങ്കില്‍ അത് ഒരു സംവിധായകന്റെ കണിശതയും കൃത്യതയുമാണ്.
നാല് ദശകത്തോടടുത്ത് സിനിമയില്‍ സജീവമായ് നില്‍ക്കുകയും സംവിധായക നായ് സെഞ്ച്വറിയുടെ വക്കില്‍ നില്‍ക്കുക യും ചെയ്യുന്നുവെങ്കില്‍ അദ്ദേഹം നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു എന്നതില്‍ സംശയമില്ല ,തന്റെ സഹയാത്രികരില്‍ പലരും
വിസ്മൃതിയിലായ സമയത്താണ് ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ സങ്കേതിക മികവില്‍ തന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് അദ്ദേഹം അങ്ങേയറ്റം ആത്മ വിശ്വാസത്തോടെ പറഞ്ഞ് വയ്ക്കുന്നത്.
അറുപത്തി നാലാമത്തെ വയസ്സിലും ഇത്രമേല്‍ ഊര്‍ജ്ജ സ്വലനായ് ക്യാമറയ്ക്ക് പിന്നില്‍ ആക്ടീവായ് നില്‍ക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നുവെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്ര പുരുഷനാണ് ശ്രീ പ്രിയദര്‍ശന്‍.
2007 ല്‍ കാഞ്ചീവരവും 2021 ല്‍ മരയ്ക്കാറും ദേശീയ പുരസ്‌കാരം കൈവരിക്കുമ്പോളും തന്റെ സിനിമകള്‍ ഉദാത്തമായ ഒന്നല്ലായെന്നു പറയുന്നതിലെ ലാളിത്യം മാതൃകയാക്കപ്പെടേണ്ടതാണ് ,ഒരു കാര്യം ഉറപ്പ് അദ്ദേഹത്തിന്റെ സിനിമകള്‍ വരും തലമുറയ്ക്ക് റെഫറന്‍സ് ആവുമെന്നതില്‍ ഒരു സംശയവും വേണ്ട.
ഇനിയും ഭാഗ്യവശാല്‍ അവസരങ്ങള്‍ കൈവന്നാല്‍ ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അത് നിറവേറ്റുക തന്നെ ചെയ്യും .
#ദൈവത്തെചിരിപ്പിച്ചചലച്ചിത്രകാരന്‍ #Priyadarshan