| Saturday, 9th January 2021, 4:10 pm

മതത്തില്‍ പറയുന്നത് പേടിക്കാനാണ്, എന്തും വിറ്റുപോവണമെങ്കില്‍ ഭയം വേണം; മക്കളില്‍ വളര്‍ത്തിയെടുക്കേണ്ടത് ഭയമല്ല സ്‌നേഹമാണെന്നും സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്ര നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസിനെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചും ആമേന്‍, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, മിമിക്‌സ് പരേഡ് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചും ശ്രദ്ധേയയായ വ്യക്തിയാണ് സാന്ദ്ര തോമസ്.

കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചും തങ്കക്കൊലുസുകള്‍ എന്ന് പേരുള്ള ഇരട്ടകുട്ടികളായ മക്കളുടെ വിശേഷങ്ങള്‍ പറഞ്ഞും സാന്ദ്ര സമൂഹമാധ്യമങ്ങളിലും സജീവമാവാറുണ്ട്. ഇപ്പോഴിതാ കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ച് പറയുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര.

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് ഭയമല്ല സ്‌നേഹമാണെന്ന് സാന്ദ്ര പറയുന്നു. മതങ്ങള്‍ ഭയമാണ് നല്‍കുന്നതെന്നും ദൈവത്തെപ്പോലും ഭയപ്പെടാനാണ് മതത്തില്‍ പറയുന്നതെന്നും സാന്ദ്ര പറയുന്നു. സ്‌നേഹമാണ് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ഗുണമെന്നും സാന്ദ്ര തോമസ് പറയുന്നു.

എന്തും വിറ്റുപോവണമെങ്കില്‍ ഒരു ഭയം വേണം. എന്നാല്‍ ആ ഭയം നമുക്ക് വേണ്ട. ക്യാമറാ അറ്റന്‍ഷന്‍ എന്റെ കുട്ടികളെ മോശമായി ബാധിക്കുമായിരിക്കും. പക്ഷേ മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമാവാന്‍ എന്റെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അതാണ് എന്റെ സന്തോഷം. സാന്ദ്ര പറയുന്നു.

തന്റെ കുട്ടികള്‍ മറ്റ് കുട്ടികളെ പോസിറ്റീവായാണ് സ്വാധീനിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. സാന്ദ്രയുടെ കുട്ടികളുടെ വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ ഉള്ളത്. കുട്ടികള്‍ കളിയ്ക്കുന്നതിന്റെയും കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വീഡിയോകള്‍ സാന്ദ്ര തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടാറുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more