ഷെയ്ന്‍ നിഗത്തെ എല്ലാവരും ചേര്‍ന്ന് അറ്റാക്ക് ചെയ്യുകയാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയ്‌നിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതെന്നും സാന്ദ്ര ചോദിച്ചു.
ഷെയ്ന്‍ ഒരാള്‍ അല്ല ഇങ്ങനെ ചോദിക്കുന്നതും പറയുകയും ചെയ്യുന്നതെന്നും പല ആക്ടേഴ്‌സിന്റെ പേരിലും പരാതി കൊടുത്തിട്ടുണ്ടെന്നും അന്നൊന്നും ഒന്നും നടന്നിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു.
അതൊന്നും ഇവിടെ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലെന്നും ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ന്യൂജന്‍ കുട്ടികളുമായി ചേരുമ്പോള്‍ തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കാരണം അവരുടെ പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ പ്രായത്തില്‍ പൈസയും ഫെയിമും കിട്ടുന്നതിന്റേതായ പ്രശ്‌നങ്ങളുണ്ടാകാം.
ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണെന്ന് പറയുന്നതിന്റെ കാര്യം അവര്‍ ഇതെല്ലാം കണ്ടു വന്നു കഴിഞ്ഞു. അവരിതെല്ലാം കണ്ട് ഒരു കണ്ടന്റ് സ്റ്റേജിലെത്തി. ബാക്കിയുള്ളവരെ കൈപിടിച്ച് സിനിമയിലേക്ക് കയറ്റുക എന്നത് മാത്രമാണ് ഇനി അവരുടെ ദൗത്യം. അവരത് വളരെ നന്നായിട്ട് ചെയ്യുന്നുണ്ട്.
പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് ഈ മേഖലയില്‍ പരസ്പരം മത്സരിക്കേണ്ടതായിട്ടുണ്ട്, പിന്നെ നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള അടിയും പിടിയുമുണ്ട്. കൂടാതെ വലിയ സിനിമകള്‍ക്ക് വേണ്ടിയുള്ള മത്സരം വരെ ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരെ നോര്‍മലായിട്ട് ഡീല്‍ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
നാട്ടുകാരൊക്കെ സിനിമകളെക്കുറിച്ച് നല്ലത് പറയുമ്പോള്‍ ഞാനെന്തോ വലിയ സംഭവമാണെന്ന് തോന്നും. അപ്പോള്‍ ചുറ്റും നില്‍ക്കുന്നവരോടെല്ലാം പുച്ഛമായിരിക്കും.
ഇപ്പോള്‍ എല്ലാവരും കൂടെ ഷെയ്‌നിനെ അറ്റാക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ഇനി അതില്‍ നിന്നൊരു രക്ഷപ്പെടല്‍ ഷെയ്‌നിന് ബുദ്ധിമുട്ടായിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഷെയ്‌നിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു എന്നുള്ളതും ഒരു ചോദ്യമാണ്.
ഷെയ്ന്‍ ഒരാള്‍ അല്ല ഇങ്ങനെ ചോദിക്കുന്നതും പറയുന്നതും. ഞാന്‍ പരാതി കൊടുത്തിട്ടുണ്ടല്ലോ, വേറെ പലരും പല ആക്ടേഴ്‌സിന്റെ പേരിലും പരാതി കൊടുത്തിട്ടുണ്ടല്ലോ. അന്നൊന്നും ഒന്നും നടന്നിട്ടില്ലല്ലോ.
അതൊന്നും ഇവിടെ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലല്ലോ. അന്നെല്ലാം ഇത് ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. ഇവിടെ അടുത്തിടെയായി നിരവധി ആക്ടേഴ്‌സിന്റെ പേരില്‍ പരാതികള്‍ വന്നിട്ടുണ്ട്. എന്തുകൊണ്ട് ഷെയിനിന്റെ പേരില്‍ മാത്രം പരാതി ഉയര്‍ന്ന് വരുന്നു. എല്ലാവരുടെ പേരും പറയണ്ടേ,” സാന്ദ്ര തോമസ് പറഞ്ഞു.
content highlight: producer sandra thomas about shaine nigam issue