| Friday, 13th October 2023, 8:22 am

നിര്‍മാതാവ് പി.വി. ഗംഗാധരന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വ്യവസായിയും നിര്‍മാതാവുമായ പി.വി. ഗംഗാധരന്‍(81) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

മാതൃഭൂമിയുടെ മുഴുവന്‍ സമയ ഡയറക്ടറായിരുന്നു. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും നരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സ്ഥാപകനാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അങ്ങാടി, ഒരു വടക്കന്‍ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നരവധി ചിത്രങ്ങള്‍ നിര്‍മിച്ചു.

കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവില്‍ എ.ഐ.സി.സി അംഗമാണ്. 2011ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ല്‍ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ മൂത്ത സഹോദരനാണ്. പി.വി. ഷെറിമാണ് ഭാര്യ.

 

Content Highlight: producer P.V. Gangadharan (81) passed away

We use cookies to give you the best possible experience. Learn more