സിദ്ദീഖ് ലാല്‍ സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ വന്നുതുടങ്ങിയത് റാംജിറാവു സ്പീക്കിങ്ങിന് ശേഷമാണെന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാംജിറാവു സിനിമയുടെ പേര് ആദ്യം നൊമ്പരങ്ങളെ സുല്ല് സുല്ല് എന്നായിരുന്നു എന്നും പിന്നീട് സംവിധായകന്‍ ഫാസിലാണ് ആ സിനിമക്ക് റാംജിറാവു സ്പീക്കിങ് എന്ന പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. മിസ്സിങ് ഗേളാണ് ഔസേപ്പച്ചന്‍ നിര്‍മിച്ച ഏറ്റവും പുതിയ സിനിമ.
‘റാംജിറാവു സ്പീക്കിങ് എന്ന സിനിമയുടെ പേര് ആദ്യം നൊമ്പരങ്ങളെ സുല്ല് സുല്ല് എന്നായിരുന്നു. സംവിധായകന്‍ ഫാസിലാണ് ആ പേര് മാറ്റി റാംജിറാവു എന്ന പേര് നല്‍കുന്നത്. റാംജിറാവു മുതലാണ് സിദ്ദീഖ് ലാല്‍ കുട്ടുകെട്ടിലെ സിനിമകള്‍ക്കെല്ലാം ഇംഗ്ലീഷ് പേരുകള്‍ വന്നുതുടങ്ങിയത്.
ഞാനും ആ വഴി സ്വീകരിച്ചിട്ടുണ്ട്. മിസ്സിങ്‌ഗേള്‍ ഉദാഹരണമാണ്. ഹിറ്റ്‌ലര്‍, കിങ്‌ലയര്‍ എല്ലാം ഇംഗ്ലീഷ് പേരുകളാണ്. റാംജിറാവു സിനിമയുടെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ എനിക്കും ഫാസിലിനുമെല്ലാം വളരെ ആത്മവിശ്വാസമുണ്ടായിരുന്നു.
ഇന്നസെന്റ് ചേട്ടനെ കണ്ടാണ് കഥയെഴുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് അന്ന് ഡേറ്റ് പ്രശ്‌നം വന്നു. പകരം മാളചേട്ടനെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് മുകേഷൊക്കെ ഇടപെട്ടാണ് ഇന്നസെന്റ് വരുന്നത്. ആ സിനിമയുടെ വലിയൊരു പ്ലസ് പോയിന്റായിരുന്നു ഇന്നസെന്റിന്റെ മാന്നാര്‍ മത്തായി,’ ഔസേപ്പച്ചന്‍ പറഞ്ഞു.
content highlights: Producer Ousepachan talks about Ramji Rao Speaking