| Saturday, 1st April 2023, 5:56 pm

ആ ദീപിക ചിത്രത്തിന് ഓസ്‌കാര്‍ നേടാനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്നു: മന്‍വീര്‍ സിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യക്ക് അഭിമാനമുണ്ടാക്കുന്ന നേട്ടങ്ങളാണ് ഇത്തവണ ഓസ്‌കാര്‍ വേദിയിലുണ്ടായത്. മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും നേടിയപ്പോള്‍ മികച്ച ഡോക്യുമെന്ററി ഷോട്ട് ഫിലിമിനുള്ള പുരസ്‌കാരം ദി എലഫെന്റ് വിസ്പറേര്‍സും നേടി.

എന്നാല്‍ ദീപിക നായികയായ പദ്മാവതിന് ഓസ്‌കാര്‍ നേടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് പറയുകയാണ് നിര്‍മാതാവ് മന്‍വീര്‍ ജെയ്ന്‍. ഇന്ത്യന്‍ ധാര്‍മികതയും സംസ്‌കാരവും സമാനതകളില്ലാത്ത രീതിയിലാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി പദ്മാവതില്‍ പകര്‍ത്തിയതെന്ന് മന്‍വീര്‍ ജെയ്ന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവിധ പ്രേക്ഷകരിലേക്കും എത്താന്‍ സാധ്യതയുള്ള ഒരു ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ ഡുങ്കിയാണെന്നും പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ മന്‍വീര്‍ പറഞ്ഞു.

‘ആഗോളതലത്തില്‍ അപ്പീല്‍ ചെയ്യുന്ന, രാജ്യത്തിന് ഓസ്‌കാര്‍ നേടിത്തരാന്‍ പൊട്ടന്‍ഷ്യല്‍ ഉള്ള ചിത്രമായിരുന്നു സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത്. സമാനതകളില്ലാത്ത രീതിയിലാണ് വലിയൊരു ക്യാന്‍വാസില്‍ അദ്ദേഹം തന്റെ കഥ പറച്ചിലിലൂടെ ഇന്ത്യയുടെ ധാര്‍മികതയും സംസ്‌കാരവും പകര്‍ത്തിയത്. ഇന്ത്യന്‍ സ്ത്രീകളുടെ രാജകീയതയും അന്തസും ത്യാഗവും അതിശയിപ്പിക്കുന്നതായിരുന്നു.

ആഗോള തലത്തിലുള്ള പ്രേക്ഷകര്‍ക്കായി യുവതലമുറയുടെ കഴിവുകളെ വളര്‍ത്തേണ്ടതുണ്ട്. അതിലൂടെ ഇന്ത്യയുടെ ഫിലോസഫിയെ ആഗോള തലത്തിലേക്ക് എത്തിക്കാനാവും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവിധ പ്രേക്ഷകരിലേക്കും എത്താന്‍ സാധ്യതയുള്ള ഒരു ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ ഡുങ്കിയാണ്. അത് പഴയ റെക്കോഡുകളെല്ലാം പൊളിക്കുമെന്നും ആഗോള തലത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കുകയും ചെയ്യും എന്നത് എനിക്കുറപ്പാണ്. രാജുവിന് പ്രേക്ഷകരുമായുള്ള ഇമോഷണല്‍ കണക്ഷന്‍ സമാനതകളില്ലാത്തതാണ്,’ മന്‍വീര്‍ സിങ് പറഞ്ഞു.

Content Highlight: producer manveer sing talks about patmavath movie

Latest Stories

We use cookies to give you the best possible experience. Learn more