ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡന്റായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ തെരഞ്ഞെടുത്തു. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ലിസ്റ്റിന്‍. എതിരില്ലാതെയാണ് ലിസ്റ്റിന്‍ ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ട്രാഫിക് എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ആയി ആണ് ലിസ്റ്റിന്‍ ഫിലിം ഇന്റര്‍സ്ട്രിലോട്ടു വന്നത്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ ലിസ്റ്റിനായിരുന്നു.
സുരേഷ് ഗോപി നായകനാവുന്ന ഗരുഡനാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മാണത്തില്‍ വരുന്ന ഏറ്റവും പുതിയ ചിത്രം. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ക്രൈം ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്.
ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ആണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീജിത്ത് സാരംഗും കലാ സംവിധാനം അനീസ് നാടോടിയും നിര്‍വഹിക്കുന്നു.
Content Highlight: Producer Listin Stephen has been elected as the president of the Film Distribution Association