മലയാള സിനിമയില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ അല്‍പമെങ്കിലും സാധ്യതയുള്ളത് ഫഹദ് ഫാസിലിനാണെന്ന് സിനിമാ നിര്‍മാതാവും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍.
ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘ഇപ്പോഴുള്ള ജനറേഷനില്‍ മമ്മൂട്ടിയ്ക്കും മോലന്‍ലാലിനും കിട്ടിയ പോലെ, സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ആരും തന്നെ പോവുകയില്ല. ഞാനടക്കമുള്ള നിര്‍മാതാക്കള്‍ ഇപ്പോഴും മമ്മൂക്കയുടേയും മോഹന്‍ലാലിന്റെയും ഡേറ്റിന് പിന്നാലെയാണ്.
ഇപ്പോഴുള്ള യുവതാരങ്ങള്‍ ഒരുപാട് കാലം സിനിമാ മേഖലയില്‍ നില്‍ക്കും എന്നല്ലാതെ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തില്ല എന്ന കാര്യം നൂറ് ശതമാനവും ഉറപ്പാണ്.
മമ്മൂക്കയും മോഹന്‍ലാലും പേരെടുത്ത പോലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്താന്‍ എന്തെങ്കിലും ചെറിയ സാധ്യതയുണ്ടെങ്കില്‍ അത് ഫഹദ് ഫാസിലിനാണ്. അത് എത്രകാലം ഉണ്ടാവുമെന്ന് പറയാന്‍ പറ്റില്ല.