മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് ഗുഡ്വില്‍ എന്റര്‍ടൈന്മെന്റ്‌സ്. 2011ല്‍ ബാങ്കോക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഗുഡ്വില്‍ സിനിമാനിര്‍മാണരംഗത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് കസബ, ആന്‍മരിയ കലിപ്പിലാണ്, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ ഗുഡ്വില്ലില്‍ നിന്ന് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ കിഷ്‌കിന്ധാ കാണ്ഡത്തിന്റെ നിര്‍മാണവും ഗുഡ്വില്‍ തന്നെയാണ്.
മമ്മൂട്ടിയെ നായകനാക്കി താന്‍ നിര്‍മിക്കണമെന്ന് ആഗ്രഹിച്ച പ്രൊജക്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ജോബി ജോര്‍ജ്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്നുവെന്ന് അനൗണ്‍സ് ചെയ്ത കുഞ്ഞാലി മരക്കാര്‍ താന്‍ നിര്‍മിക്കാന്‍ ആഗ്രഹിച്ച ചിത്രമായിരുന്നെന്ന് ജോജി ജോര്‍ജ് പറഞ്ഞു. ആ കഥ വലിയൊരു ബജറ്റില്‍ എടുക്കേണ്ടതായിരുന്നെന്ന് ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
താനത് ചെയ്യാന്‍ എല്ലാതരത്തിലും തയാറായിരുന്നെന്നും എന്നാല്‍ പിന്നീട് ആ പ്രൊജക്ടിലേക്ക് ഷാജി നടേശന്‍ വന്നെന്നും ജോബി ജോര്‍ജ് പറഞ്ഞു. തനിക്കും മമ്മൂട്ടിക്കും വളരെ വേണ്ടപ്പെട്ടയാളാണ് ഷാജി നടേശനെന്നും അയാള്‍ക്ക് ആ പ്രൊജക്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞെന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് അത്രക്ക് വേണ്ടപ്പെട്ട ഒരാളായതുകൊണ്ട് താന്‍ ആ പ്രൊജക്ടില്‍ നിന്ന് മാറിയെന്നും പിന്നീട് മോഹന്‍ലാലിനെ നായകനാക്കി അതേ പേരില്‍ മറ്റൊരു സിനിമ പുറത്തിറങ്ങിയെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഇനി കുഞ്ഞാലി മരക്കാര്‍ എന്ന പേരില്‍ ഒരു സിനിമ മലയാളത്തില്‍ വരുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകായായിരുന്നു ജോബി ജോര്‍ജ്.
‘കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ എനിക്ക് ചെയ്യണമെന്ന് നല്ല താത്പര്യമുണ്ടായിരുന്നു. മമ്മൂക്കക്കും ആ സിനിമ ഞാന്‍ നിര്‍മിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. വലിയൊരു ബജറ്റില്‍ എടുക്കേണ്ട പടമായിരുന്നു അത്. പക്ഷേ, പിന്നീട് അതിലേക്ക് ഷാജി നടേശന്‍ വന്നു. എനിക്കും മമ്മൂക്കക്കും വളരെ വേണ്ടപ്പെട്ടയാളാണ് ഷാജി.
അദ്ദേഹത്തിന് ആ സിനിമ ചെയ്യണമെന്ന ആഗ്രഹം വന്നു. അങ്ങനെ ഷാജിക്ക് വേണ്ടി ഞാന്‍ അതില്‍ നിന്ന് പിന്മാറി. പക്ഷേ ഷാജിക്കും ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ലാലേട്ടന്റെ കുഞ്ഞാലി മരക്കാര്‍ വന്നു. മലയാളത്തില്‍ ഇനിയൊരു കുഞ്ഞാലി മരക്കാര്‍ വരുമെന്ന് എനിക്ക് തോന്നുന്നില്ല. ആ പേരില്‍ ഇനിയൊരു സിനിമ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം,’ ജോബി ജോര്‍ജ് പറഞ്ഞു.
Content Highlight: Producer Joby George says he wished to produce Kunjali Marakkar movie starring Mammootty