നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ ഒരുപാട് സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് ദിനേഷ് പണിക്കര്‍. മലയാള സിനിമയില്‍ തന്റേതായരു സ്ഥാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
താന്‍ നിര്‍മിക്കുന്ന ഒരുപാട് സിനിമകള്‍ പണ്ട് നിരത്തി പരാജയപ്പെട്ട അവസ്ഥയുണ്ടായിരുന്നുവെന്നും അതില്‍ നിന്നും കരകയറാനായി ചില നടന്മാര്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഒരു സിനിമയില്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും സൗജന്യമായി വന്ന് അഭിനയിച്ചിട്ടുണ്ടെന്നും തില്ലാന തില്ലാന എന്ന സിനിമയിലാണെന്നും ദിനേഷ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”സിനിമയില്‍ ഒരുപാട് ആളുകളോട് നന്ദിയുണ്ട്. സുരേഷ് ഗോപി നമ്മളോട് ഒരുപാട് സ്‌നേഹം കാണിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്തു കഴിഞ്ഞതിനു ശേഷം എന്റെ അവസ്ഥ വളരെ മോശമായിരുന്നു.
ആ സമയത്താണ് തില്ലാന തില്ലാന എന്ന സിനിമ വരുന്നത്. ഞാന്‍ ആയിരുന്നു ആദ്യം അത് വിതരണം ചെയ്യാന്‍ അല്ലെങ്കില്‍ നിര്‍മിക്കേണ്ടിയിരുന്നത്. ആ സിനിമയില്‍ സുരേഷ് ഗോപി ഫ്രീ ആയി വന്നു അഭിനയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വലിയ മനസ്സാണ്.
ഞാന്‍ നിര്‍മിച്ച മറ്റൊരു ചിത്രമാണ് മയില്‍പീലിക്കാവ്. എന്നാല്‍ ഈ സിനിമയും വിചാരിച്ച രീതിയില്‍ തിയേറ്ററില്‍ ഓടിയില്ല. വലിയ രീതിയില്‍ നഷ്ടം വരുത്തിയ സിനിമയായിരുന്നു ഇത്.
ഇതറിഞ്ഞ കുഞ്ചാക്കോ ബോബന്‍ തില്ലാന തില്ലാനയില്‍ രണ്ടുദിവസം സൗജന്യമായി അഭിനയിച്ചു. ഒരു പൈസ പോലും കുഞ്ചാക്കോ ബോബന്‍ വാങ്ങിയിട്ടില്ല,” ദിനേഷ് പണിക്കര്‍ പറഞ്ഞു.
content highlight: producer dinesh panicker about kunchakko boban and suresh gopi