ലഖ്‌നൗ: സമാധാനാന്തരീക്ഷം തകര്‍ത്തതും നിരോധന സ്വഭാവമുള്ള ഉത്തരവുകള്‍ ലംഘിച്ചതുമായും ബന്ധപ്പെട്ടു രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്ന 20,000 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു കത്തയച്ചുകഴിഞ്ഞു.
ഇക്കാര്യം ഡിസംബര്‍ 22-ന് ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമ ഭേദഗതി ബില്ലില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കവെ യോഗി വ്യക്തമാക്കിയിരുന്നു.
പിന്‍വലിക്കുന്ന കേസുകളില്‍ യോഗിക്കും ഉപമുഖ്യമന്ത്രി കേശവ് മൗര്യക്കും ബി.ജെ.പി എം.പി സാക്ഷി മഹാരാജിനും കേന്ദ്രമന്ത്രി ശിവ് പ്രതാപ് ശുക്ലയ്ക്കും എതിരായ കേസുകളുണ്ട്. മാത്രമല്ല, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെതിരായ കേസും ഇതില്‍പ്പെടും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി എം.എല്‍.എമാരായ സംഗീത് സോം, സുരേഷ് റാണ, ശീതള്‍ പാണ്ഡെ, തുടങ്ങിയവരും പട്ടികയില്‍പ്പെടും.