[]തിരുവനന്തപുരം: സിഎംപിയില്‍ ഇരുവിഭാഗങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ് ചര്‍ച്ചയില്‍ പരിഹാരമായി.
കെ.ആര്‍.അരവിന്ദാക്ഷന്‍ വിഭാഗവും സി.പി.ജോണ്‍ വിഭാഗവും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിക്കപ്പെട്ടത്.
തുടര്‍ ചര്‍ച്ചകള്‍ ഈ മാസം 28 ന് നടക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. .
രണ്ട് വിഭാഗമായി തുടരാന്‍ കഴിയില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് നേതാക്കള്‍ക്ക് മുന്നില്‍ യു.ഡി.എഫ് നേതൃത്വം മുന്നോട്ട് വച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും 28 ന് തുടര്‍ ചര്‍ച്ച നടത്തുന്നതുവരെ പരസ്യ പ്രസ്താവനകളോ ഗ്രൂപ്പ് യോഗങ്ങളോ പാടില്ലെന്നും മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഇരുവിഭാഗത്തെയും അറിയിച്ചിട്ടുണ്ട്.
ഇരു ചേരികളെയും നയിക്കുന്ന കെ.ആര്‍. അരവിന്ദാക്ഷനും സി.പി. ജോണും ചര്‍ച്ചയില്‍ പങ്കെടുത്തു. യോജിച്ചു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം സിഎംപി നേതാക്കള്‍ അംഗീകരിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.