| Friday, 9th April 2021, 8:36 am

കള്ളപ്പണം വെളുപ്പിക്കല്‍; യു.പി മുന്‍മന്ത്രിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രജാപതിയുടെയും കുടുംബാംഗങ്ങളുടെയും 55 കോടിയിലധികം വിലമതിക്കുന്ന 60 വസ്തുക്കളും 50 ഓളം ബാങ്ക് അക്കൗണ്ടുകളും ജപ്തി ചെയ്തതായി അധികൃതര്‍ അറിയിച്ചു.

മൊത്തം 3.5 കോടി ബാലന്‍സുള്ള 57 ബാങ്ക് അക്കൗണ്ടുകളും 33.45 കോടി രൂപ വിലമതിക്കുന്ന 60 സ്ഥാവര വസ്തുക്കളും താല്‍ക്കാലികമായി ജപ്തി ചെയ്തതായും ഇ.ഡിയുടെ ലഖ്നൗ സോണല്‍ ഓഫീസ് അറിയിച്ചു.

പ്രജാപതിയുടെ കുടുംബാംഗങ്ങള്‍, ബിനാമികള്‍, മക്കള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ എന്നിവയിലൂടെ ഭീമമായി സ്വത്തുക്കള്‍ സ്വരൂപിച്ചുവെന്നാരോപിച്ച് പ്രജാപതിക്കും മറ്റുള്ളവര്‍ക്കുമെതിരെ ലഖ്നൗവിലെ പ്രത്യേക പി.എം.എല്‍.എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) കോടതിയില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more