ന്യൂദല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സതയും ഹിന്ദു ജനജാഗ്രതി സമിതിയുമാണെന്നത് തെളിഞ്ഞിരുന്നതായി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എ.എ.പി നേതാവുമായ ആശിഷ് ഖേതാന്‍. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ കേസ് നശിപ്പിച്ചതായും ഖേതാന്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ആശിഷ് ഖേതാന്റെ പ്രതികരണം.
കല്‍ബുര്‍ഗി, പന്‍സാരെ വധക്കേസുകളുമായി ധബോല്‍ക്കറുടെ കൊലപാതകത്തിന് സാമ്യമുള്ളതായി വ്യക്തമായിരുന്നു.
നേരത്തെ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ കേസന്വേഷണം അപഹാസ്യമാക്കിയതായും ഖേതാന്‍ ആരോപിച്ചു. ആശിഷ് ഖേതാന്റെ വെളിപ്പെടുത്തലുകളെ പിന്തുണച്ച് കൊണ്ട് ധബോല്‍ക്കറുടെ മകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹാമിദ് ധബോല്‍ക്കറും രംഗത്തെത്തി. തങ്ങളുടെ സംശയങ്ങളെ ശരിവെക്കുന്നതാണെന്നും കൊലപാതകികളുടെ പേരുകള്‍ ഇനിയെങ്കിലും സര്‍ക്കാര്‍ പുറത്തു വിടണമെന്നും ഹാമിദ് പറഞ്ഞു.
2013 ഓഗസ്റ്റ് 20ന് രാവിലെയുള്ള പതിവു നടത്തത്തിനിടെ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ ധബോല്‍ക്കറെ വെടിവച്ച് വീഴ്ത്തുകയായിരുന്നു