| Monday, 27th April 2020, 9:20 am

കൊവിഡ് സാമ്പത്തിക പ്രതിസന്ധി: അതിസമ്പന്നരിൽ നിന്നും കൂടുതൽ നികുതി ഈടാക്കണം എന്നു ശിപാർശ ചെയ്ത ഐ.ആർ.എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കൊവിഡിൽ പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ തിരികെപിടിക്കുന്നതിന് അതി സമ്പന്നരിൽ നിന്നും കൂടുതൽ നികുതി ഈടാക്കുക എന്ന നയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഐ.ആർ.എസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി.

ഒരു കോടിയിൽ കൂടുതൽ തുക വരുമാനമുള്ളവരിൽ നിന്നും നേരത്തെ 30 ശതമാനം ടാക്സ് ഈടാക്കിയിരുന്നത് 40 ശതമാനമായി വർദ്ധിപ്പിക്കുക. അഞ്ച് കോടിക്ക് മേൽ വരുമാനമുള്ളവർക്ക് വെൽത്ത് ടാക്സ് ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനും ഐ.ആർ.എസ് ഉദ്യോ​ഗസ്ഥർ മുന്നോട്ട് വെച്ച നിർദേശങ്ങൾ.

ഫോഴ്സ് അഥവാ ഫിസ്ക്കൽ ഓപ്ഷൻസ് ആൻഡ് റെസ്പോൺസസ് ടു കൊവിഡ് 19 എപിഡെമിക്ക് എന്ന് പേരിട്ട പേപ്പറിലൂടെയാണ് ഐ.ആർ.എസ് ഉദ്യോ​ഗസ്ഥർ നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ സമ്പന്നരിൽ നിന്നും കൂടുതൽ നികുതി ഈടാക്കണമെന്നും വെൽത്ത് ടാക്സ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട റിപ്പോർട്ട് ധനകാര്യ മന്ത്രാലയത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ട് തയ്യാറാക്കിയവർ സർവ്വീസ് ചട്ടലംഘനമാണ് നടത്തിയതെന്ന് പറഞ്ഞ ധനകാര്യ മന്ത്രാലയം റിപ്പോർട്ട് നീക്കം ചെയ്യുകയും ചെയ്തു.

ഇന്ത്യൻ റെവന്യൂ സർവ്വീസ് അസോസിയേഷൻ തയ്യാറാക്കിയ പേപ്പർ സെൻട്രൽ ബാേർഡ് ഓഫ് ഡയറക്ട് ടാക്സിനും സമർപ്പിച്ചിരുന്നു(സി.ബി.ഡി.ടി). ഡയറക്ട് ടാക്സ് പോളിസി നിർമ്മിക്കുന്ന കേന്ദ്ര ബോർഡായ സി.ബി.ഡി.ടിയും റിപ്പോർട്ട് തയ്യാറാക്കുന്നതിൽ മുൻകൂർ അനുമതി വാങ്ങാത്ത ഐ.ആർ.എസ് ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more